Quantcast

പ്ലാച്ചിമട സമരം വീണ്ടും ശക്തം; നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം

കോള കമ്പനിയിൽ നിന്നും നഷ്ടപരിഹാരം ആവശ്യപെട്ടാണ് സമരം

MediaOne Logo

Web Desk

  • Published:

    2 Sep 2022 1:24 AM GMT

പ്ലാച്ചിമട സമരം വീണ്ടും ശക്തം; നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം
X

പാലക്കാട്: പ്ലാച്ചിമടയിൽ കൊക്കകോള കമ്പനിക്കെതിരെ വീണ്ടും സമരം ശക്തമാകുന്നു. 17 ദിവസമായി പ്ലാച്ചിമടയിലെ സമര പന്തലിൽ സത്യഗ്രഹ സമരം തുടരുകയാണ്. കോള കമ്പനിയിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സമരം.

2011 ഫെബ്രുവരി 11 ന് കേരള നിയമസഭ പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ ബിൽ പാസാക്കിയത്. പ്ലാച്ചിമടയിലെ ഭൂഗർഭജലം, കുടിവെള്ളം, കൃഷി, തൊഴിൽ നഷ്ടം എന്നിവ പരിഗണിച്ച് 216.24 കോടി രൂപ കൊക്കകോള കമ്പനി പ്ലാച്ചിമടക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് ബില്ല്. കേന്ദ്ര സർക്കാറിന് താൽപര്യമില്ലാത്തതിനാൽ രാഷ്ട്രപതി ബില്ല് തിരിച്ചയച്ചു. വിഷയത്തിൽ വീണ്ടും സർക്കാർ ഇടപെടണമെന്നും നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു.

2002 മുതൽ 2011 വരെ തുടർച്ചയായി 9 വർഷം സമരം നടത്തിയിരുന്നു. കോള കമ്പനി ഹൈടെക്ക് കൃഷി തുടങ്ങാൻ പദ്ധതി ഇട്ടിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് നിർത്തി വെച്ചിരിക്കുകയാണ്. രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് സത്യാഗ്രഹ സമരം നടത്തുന്നത്.

TAGS :

Next Story