Quantcast

വ്യാജ വാർത്തകളെ പ്രതിരോധിക്കാൻ പദ്ധതി; 19 ലക്ഷം വിദ്യാർഥികൾക്ക് പരിശീലനം നൽകി

സോഷ്യല്‍ മീഡിയയിലെ ശരിയും തെറ്റും തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസുകൾ സംഘടിപ്പിച്ചത്.

MediaOne Logo

Web Desk

  • Published:

    10 Oct 2022 2:33 AM GMT

വ്യാജ വാർത്തകളെ പ്രതിരോധിക്കാൻ പദ്ധതി; 19 ലക്ഷം വിദ്യാർഥികൾക്ക് പരിശീലനം നൽകി
X

തിരുവനന്തപുരം: സമൂഹ്യമാധ്യമങ്ങളിലെയടക്കം വ്യാജ വാര്‍ത്തകൾ തിരിച്ചറിയാൻ 19 ലക്ഷം സ്കൂൾ വിദ്യാർഥികൾക്ക് ഡിജിറ്റൽ പരിശീലനം നൽകി. അഞ്ച് മുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് പരിശീലനം നൽകിയത്. സത്യമേവ ജയതേ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.

സോഷ്യല്‍ മീഡിയയിലെ ശരിയും തെറ്റും തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസുകൾ സംഘടിപ്പിച്ചത്. നാലു മേഖലകളിലായി രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിശീലനം ഓരോ കുട്ടിക്കും നല്‍കി. പ്രചരിക്കുന്ന വാർത്തകളുടെ ആധികാരികതയും വസ്തുതയും തിരിച്ചറിയാൻ സഹായിക്കുന്ന തരത്തിലായിരുന്നു ക്ലാസുകൾ. ഇന്നത്തെ കാലത്ത് സ്കൂൾ പാഠ്യപദ്ധതിയിൽ സൈബർ സുരക്ഷ ഉൾപ്പെടുത്തേണ്ടത് അനിവാരമാണെന്ന് കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് പറഞ്ഞു.

കൈറ്റിന്റെ നേതൃത്വത്തില്‍ 5920 പരിശീലകരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. യു.പി തലത്തില്‍ 9.48 ലക്ഷം കുട്ടികള്‍ക്കും ഹൈസ്കൂള്‍ തലത്തില്‍ 10.24 ലക്ഷം കുട്ടികള്‍ക്കും പരിശീലനം നൽകി. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ വിക്ടേഴ്സ് ചാനൽ വഴിയായിരുന്നു ക്ലാസുകൾ നൽകിയിരുന്നത്. രണ്ടാം ഘട്ടത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പരിശീലനവും പൂർത്തിയാക്കി.

TAGS :

Next Story