പാലക്കാട് മർദനമേറ്റ തോട്ടം നടത്തിപ്പുകാരൻ കുഴഞ്ഞ് വീണ് മരിച്ചു
ഗോപാലപുരം സ്വദേശി ജ്ഞാനശക്തി വേൽ ആണ് മരിച്ചത്

പാലക്കാട്: പാലക്കാട് മീനാക്ഷിപുരത്ത് മർദനമേറ്റ തോട്ടം നടത്തിപ്പുകാരൻ കുഴഞ്ഞ് വീണ് മരിച്ചു. ഗോപാലപുരം സ്വദേശി ജ്ഞാനശക്തി വേൽ ആണ് മരിച്ചത്. നാലംഗ സംഘം കന്നിമാരി വരവൂരിലെ തോട്ടത്തിൽ അതിക്രമിച്ച് കയറി ഇയാളെ മർദിച്ചിരുന്നു.
തുടര്‍ന്ന് ഇയാളെ പൊള്ളാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കന്നിമാരി വരവൂർ സ്വദേശികളാണ് ജ്ഞാനശക്തി വേലിനെ മർദിച്ചത്. പ്രതികളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. മർദനമേറ്റതാണോ മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ സ്ഥിരീകരിക്കുകയുള്ളു.
വാർത്ത കാണാം:
Next Story
Adjust Story Font
16