'മക്കളുടെ കല്യാണം നടത്തിത്തന്നത് തങ്ങളാണ്, അവസാനം വീടും വെച്ചു തന്നു'; ഓർമകളുമായി കളിക്കൂട്ടുകാരൻ കുഞ്ഞിരാമൻ
തങ്ങളോട് തർക്കിക്കാനും വീടിനുള്ളിലും പുറത്തും ഇടപെടാനുമൊക്കെ സ്വാതന്ത്ര്യമുള്ള തന്നോട് വീട്ടുകാരെല്ലാം ഒരുപോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം പറയുന്നു
അന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമൊത്തുള്ള ഓർമകൾ പങ്കുവെച്ച് കളിക്കൂട്ടുകാരനും വീട്ടിലെ സഹായിയുമായ കുഞ്ഞിരാമൻ. തന്റെ മക്കളുടെ കല്യാണം മുഴുവൻ നടത്തിത്തന്നത് ഹൈദരലി തങ്ങളാണെന്നും അവസാനം വീട് വെച്ചു തന്നുവെന്നും ഇദ്ദേഹം പറയുന്നു. പിഎംഎസ്എ പൂക്കോയ തങ്ങളുടെ കാലത്ത് കൊടപ്പനക്കൽ തറവാട്ട് വീട്ടിലാണ് ഇദ്ദേഹം സേവനം തുടങ്ങിയത്. പിന്നീട് ഹൈദരലി തങ്ങൾ വീടെടുത്ത് മാറിയപ്പോൾ ഒപ്പം കൂടി. ചെറുപ്പം മുതലേ ഒന്നിച്ചു കളിച്ചുവളർന്നയാളാണ് തങ്ങളേക്കാൾ രണ്ടു വയസ്സ് മുതിർന്ന ഇദ്ദേഹം. ഒരേ സ്‌കൂളിലാണ് ആദ്യം പഠിച്ചിരുന്നത്. പിന്നീട് തങ്ങൾ കോഴിക്കോടേക്ക് വിദ്യാഭ്യാസം മാറ്റുകയായിരുന്നു. തങ്ങളോട് തർക്കിക്കാനും വീടിനുള്ളിലും പുറത്തും ഇടപെടാനുമൊക്കെ സ്വാതന്ത്ര്യമുള്ള തന്നോട് വീട്ടുകാരെല്ലാം ഒരുപോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം പറയുന്നു.
playmate and house helper Kunhiraman.shared his memories with late Panakkad Hyderali Shihab
Adjust Story Font
16