മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; പരിഹരിക്കാൻ വേണ്ടത് 360 അധിക ബാച്ചുകള്‍
നിയമസഭയിൽ അവതരിപ്പിച്ച കണക്കുകളിൽ ഉറച്ചുനിൽക്കുകയാണ് വിദ്യാഭ്യാസ മന്ത്രി
മലപ്പുറം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ 360 അധിക പ്ലസ് വൺ ബാച്ചുകളാണ് വേണ്ടത്. മലപ്പുറത്ത് സീറ്റില്ലാത്ത 9944 വിദ്യാർഥികള്‍ക്കായി വേണ്ടത് 198 ബാച്ചുകളാണ്. പാലക്കാട് 88 ബാച്ചും കോഴിക്കോട് 46 ബാച്ചും അധികമായി വേണം. ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് എട്ടാം തീയതിയാണ് പ്രഖ്യാപിക്കുക. അതിന് മുമ്പ് നടപടി വേണമെന്ന ആവശ്യം ശക്തമാണ്. ആറ് ജില്ലകളിലായി 17,963 സീറ്റുകളുടെ കുറവാണുള്ളത്.
പ്രതിസന്ധിയുണ്ടെങ്കിലും നിയമസഭയിൽ അവതരിപ്പിച്ച കണക്കുകളിൽ ഉറച്ചുനിൽക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഏഴായിരം സീറ്റുകൾ മാത്രമേ കുറവുള്ളൂ. അതിൽ കൂടുതലുള്ള കണക്കുകൾ തന്റെ കൈയിലില്ലെന്ന് മന്ത്രി പറഞ്ഞു. സീറ്റ് പ്രതിസന്ധിയിൽ വിദഗ്ദ സമിതി റിപ്പോർട്ട് ഇന്നലെ സമർപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുമായി ആലോചിച്ചതിനുശേഷമായിരിക്കും തുടർ നടപടിയെന്നതിൽ ഉറച്ചു നിൽക്കുകയാണ് മന്ത്രി.
Adjust Story Font
16