Quantcast

പ്ലസ് വൺ സീറ്റ്; അധിക ബാച്ച് പ്രഖ്യാപിക്കണമെന്ന് എംഎസ്എഫ്

+1 പ്രതിസന്ധി കണക്ക് കൊണ്ട് മറികടക്കാൻ ശ്രമിച്ചത് മന്ത്രിയുടെ ന്യൂമറിക്കൽ നോൻസൺസ് ആണെന്ന് പികെ നവാസ്

MediaOne Logo

Web Desk

  • Updated:

    5 July 2024 4:41 AM

Published:

5 July 2024 4:38 AM

Plus one seat; MSF demands additional batch
X

മലബാറിലെ പ്ലസ് വൺ അപേക്ഷകരുടെ കണക്ക് ബോധ്യമായ സ്ഥിതിക്ക് അധിക ബാച്ച് പ്രഖ്യാപിക്കണമെന്ന് എംഎസ്എഫ്. +1 പ്രതിസന്ധി കണക്ക് കൊണ്ട് മറികടക്കാൻ ശ്രമിച്ചത് മന്ത്രിയുടെ ന്യൂമറിക്കൽ നോൻസൺസ് ആണെന്നും സപ്ലിമെന്ററി അലോട്ട്‌മെന്റ് കണക്കുകൾ സൂചിപ്പിക്കുന്നത് മലബാറിലെ രൂക്ഷമായ സീറ്റ് പ്രതിസന്ധിയാണെന്നും പി കെ നവാസ് ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

പ്ലസ് വൺ സീറ്റ്: കണക്ക് കൊണ്ട് മറികടക്കാൻ ശ്രമിച്ചത് ന്യൂമറിക്കൽ നോൻസൺസ് ആണെന്ന് മന്ത്രിക്ക് ഇന്നലെ ബോധ്യപ്പെട്ട് കാണണം.

50 പേരിരിക്കേണ്ട ക്ലാസ് മുറിയിൽ 65 പേരെ കുത്തിനിറച്ച് വാഗൺ ട്രാജഡി ക്ലാസ് മുറികളാക്കിയിട്ടും, സപ്ലിമെന്ററി അലോട്ട്‌മെന്റ് കണക്കുകൾ സൂചിപ്പിക്കുന്നത് മലബാറിലെ രൂക്ഷമായ സീറ്റ് പ്രതിസന്ധിയാണ്.

ആകെ 57,712 അപേക്ഷകരിൽ 70 ശതമാനവും മലബാറിൽ നിന്നുള്ളവ, അതായത് മലബാറിൽ നിന്ന് മാത്രം 40945 പേര് സീറ്റില്ലാതെ പുറത്തിരിക്കുന്നു,

മലബാറിൽ നിന്നും അപേക്ഷിച്ച 40945 കുട്ടികളിൽ 42% വും മലപ്പുറം ജില്ലയിൽ നിന്ന് അതായത് 16881 കുട്ടികൾ.

മന്ത്രിയുടെ കണക്കിലെ കളികൾ കഴിഞ്ഞിട്ടും വിവിധ സംവരണ സീറ്റുകൾ ഉൾപ്പെടെ ആകെ മലപ്പുറത്ത് ബാക്കിയുള്ളത് 6937 സീറ്റ്. അത് കുറച്ചാലും ഇനിയും പതിനായിരത്തോളം (9944) വിദ്യാർഥികൾ മലപ്പുറത്ത് മാത്രം പെരുവഴിയിലാണ്.

നോൺ-ജോയിനിംഗ് കുട്ടികളെ സപ്ലിമെന്ററിയിൽ അപേക്ഷിക്കാൻ അനുവദിക്കാതിരിക്കുക വഴി മലപ്പുറത്ത് sslc പരീക്ഷയിൽ ജയിച്ച 7054 കുട്ടികളെയാണ് മന്ത്രി ബുദ്ധിയിൽ ഏകജാലക വിദ്യയിലൂടെ തോൽപ്പിച്ചത്.

മന്ത്രിയും പറഞ്ഞില്ലെങ്കിലും, പറയാൻ മടിച്ചാലും, ഈ തെരുവിൽ ഞങ്ങൾ ഉറക്കെ പറയും: 'പരീക്ഷ ജയിച്ചിട്ടും മന്ത്രി തോൽപ്പിച്ച 7054 കുട്ടികളെ കണക്ക് കൂടി കൂട്ടി മലപ്പുറത്ത് മാത്രം 16998 സീറ്റുകളുടെ കുറവുണ്ട്'

കണക്കും, കണക്ക് പുസ്തകവും മൊക്കെ അലമാരയിൽ വെച്ച് കുറവുണ്ടെന്ന് സ്വയം ബോധ്യപ്പെട്ട നിലക്ക്, ആ അധിക ബാച്ച് പ്രഖ്യാപിക്ക് സാറെ , ഇല്ലെങ്കിൽ വീണ്ടും സമര മുഖത്ത് വെച്ച് കാണാം

TAGS :

Next Story