പ്ലസ് വൺ സീറ്റ് ക്ഷാമം; മലപ്പുറത്ത് അധിക സീറ്റുകൾ അനുവദിക്കും
സർക്കാർ സ്കൂളുകളിൽ 30 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനവും സീറ്റുകളാണ് വർധിപ്പിക്കുക
തിരുവനന്തപുരം :മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടൽ. കഴിഞ്ഞ വർഷത്തെതിന് സമാനമായി മലപ്പുറം ജില്ലയിൽ കൂടുതൽ സീറ്റുകൾ അനുവദിക്കാൻ തീരുമാനമായി.
സർക്കാർ സ്കൂളുകളിൽ 30 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനവും സീറ്റുകളാണ് വർധിപ്പിക്കുക. ഇന്ന്ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. 248 സ്കൂളുകളിലായി 1065 ബാച്ചുകളാണ് മലപ്പുറം ജില്ലയിലുള്ളത്.
Next Story
Adjust Story Font
16