Quantcast

പ്ലസ് വണ്‍ സീറ്റ് ക്ഷാമം; ഫ്രറ്റേണിറ്റി മാർച്ചിൽ സംഘർഷം

ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി പി.എച്ച് ലത്തീഫ്, കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് മുനീബ് എലങ്കമൽ തുടങ്ങി പത്തോളം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി

MediaOne Logo

Web Desk

  • Updated:

    2021-10-26 08:15:57.0

Published:

26 Oct 2021 8:07 AM GMT

പ്ലസ് വണ്‍ സീറ്റ് ക്ഷാമം; ഫ്രറ്റേണിറ്റി മാർച്ചിൽ സംഘർഷം
X

പ്ലസ് വണിന് കൂടുതല്‍ ബാച്ചുകളും ഹയര്‍ സെക്കണ്ടറി സ്കൂളുകളും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് കോഴിക്കോട് മാവൂര്‍ റോഡ് ഉപരോധിച്ചു. പ്രകടനമായെത്തിയ വിദ്യാർത്ഥികൾ കോഴിക്കോട് പുതിയ ബസ്റ്റാന്‍റിന് സമീപം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി പി.എച്ച് ലത്തീഫ്, കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് മുനീബ് എലങ്കമൽ,ജില്ലാ ജനറൽ സെക്രട്ടറി ലബീബ് കായകൊടി തുടങ്ങി പത്തോളം പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്.

പ്ലസ് വൺ രണ്ടാം ഘട്ട അലോട്ട്മെന്‍റ് അവസാനിച്ചപ്പോൾ കോഴിക്കോട് ജില്ലയിൽ 40% വിദ്യാർത്ഥികൾക്കും സീറ്റ് ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു ഫ്രട്ടേണിറ്റിയുടെ വിദ്യാർത്ഥി പ്രതിഷേധം. അറസ്റ്റിലായ നേതാക്കളെ പൊലീസ് മർദിച്ചതായി പ്രവർത്തകർ പറഞ്ഞു. വരും ദിവസങ്ങളിലും കൂടുതൽ പ്രതിഷേധ പരിപാടികൾ നടക്കും .

TAGS :

Next Story