Quantcast

പ്ലസ് ടുവിന് 87.94 ശതമാനം റെക്കോര്‍ഡ് വിജയം: 48383 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്

മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികള്‍ ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിലാണ്

MediaOne Logo

ijas

  • Updated:

    2021-07-28 10:54:05.0

Published:

28 July 2021 9:22 AM GMT

പ്ലസ് ടുവിന് 87.94 ശതമാനം റെക്കോര്‍ഡ് വിജയം: 48383 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്
X

പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പരിക്ഷാ ഫലം പ്രഖ്യാപിച്ചത്. പ്ലസ് ടുവില്‍ 87.94 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം ഇത് 85.13 ശതമാനമായിരുന്നു. സേ പരീക്ഷ ആഗസ്റ്റ് 11 മുതല്‍ നടത്തും. 2004 പരീക്ഷ കേന്ദ്രങ്ങൾ ആണ് ഹയര്‍ സെക്കന്‍ററിക്ക് ഇത്തവണയുണ്ടായിരുന്നത്. സയന്‍സ് വിഭാഗത്തില്‍ 90.52 പേരാണ് യോഗ്യത നേടിയത്. ഹ്യുമാനിറ്റിസ് വിഭാഗത്തില്‍ 80.4 ശതമാനം പേരും കൊമേഴ്സ് വിഭാഗത്തില്‍ 89.13 ശതമാനം പേരും യോഗ്യത നേടി.

373788 പേർ പ്ലസ് ടു പരീക്ഷ എഴുതിയതില്‍ 3 23802 പേർ വിജയിച്ചു. ഏറ്റവും കൂടുതൽ വിജയശതമാനം എറണാകുളം ജില്ലയിലും(91.11%) കുറവ് വിജയശതമാനം പത്തനംതിട്ട ജില്ലയിലുമാണ്(82.53%). 48383 പേരാണ് ഇത്തവണ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത്. കഴിഞ്ഞ വർഷം 18510 പേര്‍ക്കായിരുന്നു എ പ്ലസ്. പുനർമൂല്യനിർണയത്തിനും സേ പരീക്ഷക്കും ഈ മാസം 31 വരെ അപേക്ഷിക്കാം. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികള്‍ ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിലാണ്. 47721 പേര്‍ ഓപ്പൺ സ്‌കൂളില്‍ പരീക്ഷ എഴുതിയപ്പോള്‍ 25292 പേർ വിജയിച്ചു. 53 ശതമാനമാണ് ഓപ്പൺ സ്‌കൂളിന്‍റെ വിജയം. വി.എച്ച്.എസ്.സിയില്‍ 80.36 ആണ് വിജയ ശതമാനം.

സംസ്ഥാനത്ത് 4 62,527 സീറ്റുകൾ പ്ലസ് വൺ പഠനത്തിനുണ്ടെന്ന് മന്ത്രി ശിവന്‍ കുട്ടി പറഞ്ഞു. വടക്കൻ ജില്ലകളിൽ ഇരുപത് ശതമാനം സീറ്റുകളും തെക്കൻ ജില്ലകളിൽ പത്ത് ശതമാനം സീറ്റുകള്‍ വർധിപ്പിക്കാനും തീരുമാനമായതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്ലസ് വണ്‍ പ്രവേശനം ഓഗസ്റ്റ് ആദ്യ വാരം മുതല്‍ തുടങ്ങും. 3.61 ലക്ഷം പ്ലസ് വൺ സീറ്റുകളും 33000 വി.എച്ച് എസ്.ഇ സീറ്റുകളും നിലവിലുണ്ട്. സംസ്ഥാനത്ത് ആകെ 4.62 ലക്ഷം സീറ്റുകള്‍ തുടര്‍പഠനത്തിനുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 4.19 ലക്ഷം പേരാണ് എസ്.എസ്.എൽ.സി വിജയിച്ചത്.

ആഗസ്റ്റ് ആദ്യവാരം മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. അതിന് മുമ്പ് എല്ലാ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

വൈകിട്ട് നാല് മുതല്‍ താഴെ കാണുന്ന സൈറ്റുകളിലൂടെ ഫലം അറിയാം

http://keralaresults.nic.in

https://www.prd.kerala.gov.in

https://results.kite.kerala.gov.in

http://www.dhsekerala.gov.in

https://kerala.gov.ഇൻ

Saphalam 2021, iExaMS-Kerala, PRD Live മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാണ്.

TAGS :

Next Story