Quantcast

കാത്തിരിപ്പിന് വിരാമമിട്ട് കൊച്ചി ജല മെട്രോ യാഥാർഥ്യമാകുന്നു; ഈ മാസം 25ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി മെട്രോ റെയിൽ പദ്ധതിക്ക് അനുബന്ധമായി രാജ്യത്തെ ആദ്യ ജലമെട്രോയായി രൂപകൽപന ചെയ്‌തതാണ്‌ കൊച്ചി ജലമെട്രോ പദ്ധതി

MediaOne Logo

Web Desk

  • Published:

    22 April 2023 2:04 AM GMT

kochi water metro
X

കൊച്ചി ജല മെട്രോ

കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊച്ചി ജല മെട്രോ യാഥാർഥ്യമാകുന്നു. 25ന് തിരുവനന്തപുരത്ത് വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനം തലസ്ഥാനത്തേക്ക് മാറ്റിയതിൽ പ്രതിഷേധവുമായി എറണാകുളം എം.പി ഹൈബി ഈഡൻ രംഗത്തുവന്നു. ആദ്യഘട്ട സര്‍വീസിനായി ബോട്ടുകളൊരുങ്ങിയിട്ടും ഉദ്ഘാടനം വൈകിപ്പിച്ച പ്രതിഷേധത്തിന് പുറമേയാണ് എം.പി യുടെ പരാതി.

കൊച്ചി മെട്രോ റെയിൽ പദ്ധതിക്ക് അനുബന്ധമായി രാജ്യത്തെ ആദ്യ ജലമെട്രോയായി രൂപകൽപന ചെയ്‌തതാണ്‌ കൊച്ചി ജലമെട്രോ പദ്ധതി. നഗരത്തെയും സമീപ ദ്വീപുകളെയും ബന്ധിപ്പിച്ച് ജലഗതാഗതമാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ആദ്യഘട്ട സര്‍വീസ് ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ക്രിസ്മസിലേക്ക് നീട്ടിവച്ചു. എന്നാൽ പദ്ധതി യാഥാർഥ്യമാക്കാനായില്ല. ഇപ്പോൾ പ്രധാനമന്ത്രിയുടെ കേരള സന്ദർശനഭാഗമായി തിരക്കിട്ടാണ് ഉത്ഘാടനം തീരുമാനിച്ചത്. ജനപ്രതിനികളെ പോലും അറിയിക്കാതെ ഉത്ഘാടനം തീരുമാനിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് ഹൈബി ഈഡന്‍റെ ആരോപണം.

23 ബോട്ടുകളും 38 ജെട്ടികളുമാണ് ജലമെട്രോ പദ്ധതിയിലുണ്ടായിരുന്നത്. ആദ്യഘട്ടത്തില്‍ 14 ജെട്ടികള്‍ പണിതീര്‍ത്ത് സര്‍വീസ് നടത്തുമെന്നായിരുന്നു പ്രഖ്യാപനം.എന്നാൽ നിലവില്‍ 8 ബോട്ടുകളും 5 ജെട്ടികളുമാണ് തയ്യാറായിരിക്കുന്നത്. മറ്റുളളവയുടെ പണികള്‍ തുടരുകയാണ്. ആദ്യഘട്ട സര്‍വീസിന് ഇത് മതിയാകുമെന്നിരിക്കെ ഉദ്ഘാടനം വൈകിപ്പിച്ചത് പദ്ധതിയുടെ പ്രാധാന്യം കുറച്ചെന്നാണ് വിമർശനം.



TAGS :

Next Story