Quantcast

ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് ഇന്ന് പ്രധാനമന്ത്രി സമർപ്പിക്കും

പ്രൗഢഗംഭീര ചടങ്ങ് കൊച്ചിൻ ഷിപ്പ്‌യാർഡിൽ.കൊച്ചി കനത്ത സുരക്ഷാ വലയത്തിൽ

MediaOne Logo

Web Desk

  • Published:

    2 Sep 2022 12:40 AM GMT

ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് ഇന്ന് പ്രധാനമന്ത്രി സമർപ്പിക്കും
X

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. കൊച്ചിൻ ഷിപ്പിയാർഡിൽ രാവിലെ ഒമ്പതരക്കാണ്് പ്രൗഢ ഗംഭീരമായ ചടങ്ങ് .തദ്ദേശീയമായി വിമാന വാഹിനി കപ്പൽ നിർമ്മിച്ച ആറാമത്തെ രാജ്യമായി ഇന്ത്യ മാറുമ്പോൾ കൊച്ചിൻ ഷിപ്പിയർഡിനും ഇത് അഭിമാന നിമിഷമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ ചെയ്യുന്നതോടെ പോർമുനയിൽ ഇന്ത്യൻ സൈന്യത്തിന്റെ നട്ടെല്ലായി മാറുകയാണ് ഈ വിമാന വാഹിനി കപ്പൽ. ഏത് നിർണായക ഘട്ടത്തിലും കടലിന് നടുവിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ചെറു നഗരമായിരിക്കും ഐഎൻഎസ് വിക്രാന്ത്.

260 മീറ്റർ നീളവും 62 മീ വീതിയും 59 മീറ്റർ ഉയരവുമുളള ഐഎൻഎസ് വിക്രാന്ത് വലുപ്പത്തിന്റെ കാര്യത്തിൽ ലോകത്തിൽ ഏഴാം സ്ഥാനത്താണ്. ഇന്ധനം സൂക്ഷിക്കാനായി 250 ടാങ്കറുകൾ,2400 കമ്പാർട്ട്‌മെന്റുകൾ, 1450 നാവികർക്കും ഇരുന്നൂറോളം ഉദ്യോഗസ്ഥർക്കും താമസിക്കാനുളള സൗകര്യവും ഇതിലുണ്ട്. യുദ്ധ വിമാനങ്ങൾക്ക് പറന്ന് ഉയരുന്നതിന് 14 ഡിഗ്രിയിൽ സ്‌കീ ജംപിന് സഹായിക്കുന്ന രീതിയിലാണ് റൺവേ നിർമ്മാണം. 4 മിനിറ്റിനുളള്ളിൽ 12 ഫൈറ്ററുകൾക്കും 6 ഹെലികോപ്റ്ററുകൾക്കും ഫ്‌ലൈറ്റ് ഡക്കിൽ നിന്ന് നിക്ഷ്പ്രയാസം പറന്നുയരാം.3 മെഗാവാട്ടിന്റെ 8 ഡീസൽ ജനറേറ്ററുകളാണു വൈദ്യുതോൽപാദനത്തിനായി ഉപയോഗിക്കുന്നത്. പ്രതിദിന ഉത്പാദനം 24 മെഗാ വാട്ട് വൈദ്യുതി. വിക്രാന്തിൽ ഉപയോഗിച്ചിട്ടുള്ള ഇലക്ട്രിക്

കേബിളുകളുടെ നീളം 3000 കിലോമീറ്ററോളം വരും. 16 കിടക്കകളുളള അത്യാധുനിക ആശുപത്രിയും സജ്ജീകരിച്ചിട്ടുണ്ട്.മണിക്കൂറിൽ മൂവായിരം ചപ്പാത്തി ഉണ്ടാക്കാന്‍ കഴിയുന്ന ഓട്ടമേറ്റഡ് ചപ്പാത്തി മേക്കറടക്കം ഉളള അടുക്കളയും വിക്രാന്തിലുണ്ട്.

TAGS :

Next Story