'ഹമീദ് സ്ഥാനമേറ്റെടുത്തത് സാദിഖലി തങ്ങളുടെ അനുവാദത്തോടെ'; കേരള ബാങ്ക് വിവാദത്തിൽ പി.എം.എ സലാം
യു.ഡി.എഫിലുള്ള ആരൊക്കെ സർക്കാർ സംവിധാനത്തിൽ ഏതൊക്കെ ബോർഡിലുണ്ടെന്ന് പരിശോധിക്കപ്പെടണമെന്നും പി.എം.എ സലാം പറഞ്ഞു.
മലപ്പുറം: കേരളാ ബാങ്കിന്റെ ഡയറക്ടർ ബോർഡ്സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപ് അബ്ദുൾ ഹമീദ് അഭിപ്രായം ചോദിച്ചിരുന്നുവെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. സ്ഥാനം ഏറ്റെടുക്കാൻ പാണക്കാട് സാദിഖലി തങ്ങൾ അനുവാദം നൽകിയിട്ടുണ്ട്. വിഷയം യു.ഡി.എഫിൽ ചർച്ച ചെയ്യാൻ തയ്യറാണെന്നും പി.എം.എ സലാം പറഞ്ഞു. യു.ഡി.എഫിന് വിരുദ്ധമായ നയം ഒരിക്കലും ലീഗ് എടുക്കില്ല. യു.ഡി.എഫിലുള്ള ആരൊക്കെ സർക്കാർ സംവിധാനത്തിൽ ഏതൊക്കെ ബോർഡിലുണ്ടെന്ന് പരിശോധിക്കപ്പെടണമെന്നും പി.എം.എ സലാം പറഞ്ഞു.
അതേസമയം, മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച ഉത്തരവ് കോടതി റദ്ദു ചെയ്താൽ കേരള ബാങ്ക് ഡയറക്ടർ സ്ഥാനം ഒഴിയുമെന്നും അധികാരത്തിന്റെ അപ്പക്കഷണത്തിൽ തൂങ്ങില്ലെന്നുമാണ് പി. അബ്ദുൽ ഹമീദ് എം.എൽ.എ വ്യക്തമാക്കുന്നത്. തന്നെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റർ പതിച്ചവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അബ്ദുൽ ഹമീദ് മീഡിയണിനോട് പറഞ്ഞു. അബ്ദുൽ ഹമീദ് എം. എൽ.എയെ പരിഹസിച്ചും വിമർശിച്ചും സോഷ്യൽ മീഡിയയിൽ ലീഗ് പ്രവർത്തകരും രംഗത്തെത്തിയിരുന്നു.
Adjust Story Font
16