Quantcast

'നവകേരള സദസ്സിൽ ലീഗ് ഭാരവാഹികൾ പങ്കെടുത്തിട്ടില്ല'; എൻ.എ അബൂബക്കർ ലീഗ് ഭാരവാഹിയല്ലെന്ന് പി.എം.എ സലാം

ഉത്തരവാദിത്തപ്പെട്ട ആരും നവകേരള സദസിലേക്ക് പോകില്ലെന്ന് തന്നെയാണ് വിശ്വാസമെന്നും പി.എം.എ സലാം പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    19 Nov 2023 6:18 AM

Published:

19 Nov 2023 6:17 AM

നവകേരള സദസ്സിൽ ലീഗ് ഭാരവാഹികൾ പങ്കെടുത്തിട്ടില്ല; എൻ.എ അബൂബക്കർ ലീഗ് ഭാരവാഹിയല്ലെന്ന് പി.എം.എ സലാം
X

മലപ്പുറം: നവകേരള സദസിൽ ലീഗ് ഭാരവാഹികൾ പങ്കെടുത്തിട്ടില്ലെന്ന് മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി പി. എം.എ സലാം. ഉത്തരവാദിത്തപ്പെട്ട ആരും നവകേരള സദസിലേക്ക് പോകില്ലെന്ന് തന്നെയാണ് വിശ്വാസം. എൻ.എ അബൂബക്കർ നിലവിൽ ലീഗ് ഭാരവാഹിയല്ലെന്നും സലാം പറഞ്ഞു. കേരള ബാങ്ക് വിഷയത്തിൽ എല്ലാ ദിവസവും പ്രതിരിക്കേണ്ടതില്ലെന്നും പി.എം.എ സലാം വ്യക്തമാക്കി.

അതേസമയം, മുസ്‍ലിം ലീഗ് നേതാക്കൾ പാണക്കാട് അടിയന്തര യോഗം ചേരുകയാണ്. സാദിഖലി തങ്ങൾ , പി.കെ കുഞ്ഞാലിക്കുട്ടി, പി. എം എ സലാം തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. .ലീഗ് നേതാവ് നവകേരള സദസ്സിൽ പങ്കെടുത്തതും കേരള ബാങ്ക് ഡയറക്ടർ വിഷയവും യോഗത്തിൽ ചർച്ചയാകും. ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍.എ. അബൂബക്കറാണ് മുഖ്യമന്ത്രി പിണറായി വിജയനൊപ്പംവേദി പങ്കിട്ടത്.

TAGS :

Next Story