Quantcast

എം.വി.ആർ അനുസ്മരണം; കുഞ്ഞാലിക്കുട്ടി പിന്മാറിയത് ആരുടെയും വിലക്ക് കൊണ്ടല്ലെന്ന് പി.എം.എ സലാം

ലീഗ് ആരുടെയെങ്കിലും വിലക്കിന് വഴങ്ങുന്നവർ അല്ല. അങ്ങനെ ഉണ്ടെങ്കിൽ വീഡിയോ സന്ദേശം അയക്കില്ലല്ലോയെന്നും പി.എം.എം സലാം

MediaOne Logo

Web Desk

  • Published:

    9 Nov 2023 7:18 AM

pm salam, P. K. Kunhalikutty
X

പി.എം.എ സലാം, പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: എം.വി.ആർ അനുസ്മരണത്തിൽ നിന്ന് പി.കെ കുഞ്ഞാലിക്കുട്ടി പിന്മാറിയത് ആരുടെയും വിലക്കുകൊണ്ടല്ലെന്ന് മുസ്‌ലിം ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ലീഗ് ആരുടെയെങ്കിലും വിലക്കിന് വഴങ്ങുന്നവർ അല്ല. അങ്ങനെ ഉണ്ടെങ്കിൽ വീഡിയോ സന്ദേശം അയക്കില്ലല്ലോയെന്നും പി.എം.എം സലാം പറഞ്ഞു.

അതേസമയം എം.വി.ആർ ചാരിറ്റബിൾ ട്രസ്റ്റിന്റെ പരിപാടിയിലേക്ക് കുഞ്ഞാലിക്കുട്ടി വീഡിയോ സന്ദേശം അയച്ചു നൽകി. രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും സഹകരണ മേഖലയെ തകർക്കുന്ന കാര്യങ്ങൾ അനുവദിക്കാനാവില്ലെന്നും സഹകരണ മേഖലയെ സംരക്ഷിക്കാൻ സർക്കാർ നടത്തുന്ന നടപടികളുമായി സഹകരിക്കണമെന്നും കുഞ്ഞാലിക്കുട്ടി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

എം.വി രാഘവന്റെ മകൻ നികേഷ് കുമാറാണ് എം.വി.ആറിന്റെ അനുസ്മരണ പരിപാടിക്ക് ക്ഷണിച്ചത്. എം.വി.ആറുമായുള്ള അടുപ്പംകൊണ്ട് പരിപാടിയിൽ പങ്കെടുക്കാമെന്ന് സമ്മതിച്ചു. ഇതിനെ ഇടതുപക്ഷ വേദിയിൽ പങ്കെടുക്കുന്നു എന്ന രീതിയിൽ മാധ്യമങ്ങൾ വളച്ചൊടിച്ച സാഹചര്യത്തിലാണ് പരിപാടിയിൽനിന്ന് പിന്മാറുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.



TAGS :

Next Story