Quantcast

പോക്സോ കേസിൽ അധ്യാപകന് 15 വർഷം തടവും പിഴയും

3 വകുപ്പുകളിലായി 5 വർഷം വീതമാണ് ശിക്ഷ

MediaOne Logo

Web Desk

  • Published:

    29 Jan 2024 5:08 AM GMT

പോക്സോ കേസിൽ അധ്യാപകന് 15 വർഷം തടവും പിഴയും
X

തൃശൂര്‍: പോക്സോ കേസിൽ അധ്യാപകന് 15 വർഷം തടവും പിഴയും. ജില്ലയിലെ മലയോര മേഖലയിലെ സ്‌കൂളിൽ അധ്യാപകനായിരുന്ന എളനാട് നീളംപള്ളിയാൽ ഗോപകുമാറിനെയാണ് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ശിക്ഷിച്ചത്. 3 വകുപ്പുകളിലായി 5 വർഷം വീതമാണ് ശിക്ഷ. പിഴത്തുകയായ 30000 രൂപ അതിജീവിതയ്ക്ക് നൽകണം. 2020 ജനുവരി 23നാണ് കേസിനാസ്‌പദമായ സംഭവം. പി ടിഎ യോഗത്തിന് രക്ഷിതാവ് എത്താതിരുന്ന് ചോദ്യം ചെയ്യാൻ ഏഴാം ക്ലാസ് വിദ്യാർഥിയെ എന്‍സിസി മുറിയിലേക്ക് വിളിപ്പിച്ച ഗോപകുമാർ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

TAGS :

Next Story