Quantcast

ആലുവ പൊലീസ് സ്റ്റേഷനിൽ നിന്ന് പോക്‌സോ പ്രതി ചാടിപ്പോയി

പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഐസക് ബെന്നി

MediaOne Logo

Web Desk

  • Published:

    21 Dec 2024 5:06 AM GMT

Pocso case, Aluva police station, പോക്‌സോ, ആലുവ
X

ഐസക് ബെന്നി

ആലുവ: ആലുവ പോലീസ് സ്റ്റേഷനിൽ നിന്ന് പോക്‌സോ പ്രതി ചാടിപ്പോയി. അങ്കമാലി സ്വദേശി ഐസക് ബെന്നിയാണ് ചാടിപ്പോയത്. സെല്ലിൽ കഴിയുകയായിരുന്ന പ്രതി ഇന്നലെ രാത്രിയാണ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടത്. പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം ഉണ്ടായത്. പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഐസക് ബെന്നി. ഇന്നലെയാണ് ഐസക്കിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്തത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെ പ്രതിയെ കോടതിയിൽ ഹാജരാക്കാൻ ഇരിക്കുകയായിരുന്നു. അതിനിടയിലാണ് സെല്ലിൽ നിന്ന് പ്രതി ചാടിപ്പോയത്. സ്റ്റേഷനിൽ പോലീസുകാർ ഉള്ളപ്പോൾ തന്നെയാണ് ഐസക് രക്ഷപ്പെട്ടത്. പോലീസുകാരുടെ കണ്ണുവെട്ടിച്ച് ഇയാൾ ഇറങ്ങിയോടുകയായിരുന്നു.

ഐസക് ബെന്നിയെക്കുറിച്ച് ഇതുവരെ പൊലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല.

TAGS :

Next Story