Quantcast

നിരവധി വിദ്യാർഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ

ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലാണ് മൂന്ന് തവണയും ഇയാൾ അറസ്റ്റ് ചെയ്യപ്പെട്ടത്. 2012ലാണ് പരപ്പനങ്ങാടി പൊലീസ് അഷ്‌റഫിനെതിരെ കേസെടുത്തത്.

MediaOne Logo

Web Desk

  • Published:

    26 Nov 2021 9:44 AM GMT

നിരവധി വിദ്യാർഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ
X

നിരവധി വിദ്യാർഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിതാഴം അഷ്‌റഫാണ് (53) പിടിയിലായത്. താനൂരിലാണ് സംഭവം. ഇത് മൂന്നാം തവണയാണ് ഇയാൾ പോക്‌സോ കേസിൽ അറസ്റ്റിലാവുന്നത്. പ്രൈമറി സ്‌കൂൾ വിദ്യാർത്ഥിയെ ചൂഷണം ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ്.

ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലാണ് മൂന്ന് തവണയും ഇയാൾ അറസ്റ്റ് ചെയ്യപ്പെട്ടത്. 2012ലാണ് പരപ്പനങ്ങാടി പൊലീസ് അഷ്‌റഫിനെതിരെ കേസെടുത്തത്. ഏഴു വർഷത്തിന് ശേഷം രക്ഷിതാക്കളുടെ പരാതിയിൽ കരിപ്പൂർ പൊലീസും ഇയാൾക്കെതിരെ കേസെടുത്തു. ഈ രണ്ട് കേസിലും പ്രതിയായിരിക്കെയാണ് അഷ്‌റഫ് താനൂരിലും സമാനമായ കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.

TAGS :

Next Story