Quantcast

എറണാകുളം കൂത്താട്ടുകുളം ഇലഞ്ഞിയിൽ പെൺകുട്ടിയെ ആക്രമിച്ച ശേഷം പോക്‌സോ കേസ് പ്രതി ജീവനൊടുക്കി

പ്രതിക്കെതിരെ പെൺകുട്ടി നൽകിയ പരാതിയിൽ കഴിഞ്ഞ വർഷം പോക്‌സോ കേസ് എടുത്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-08-19 11:24:45.0

Published:

19 Aug 2023 11:00 AM GMT

POCSO case suspect commits suicide after assaulting girl in Ernakulam Koothattukulam Ilanji
X

കൊച്ചി: എറണാകുളം കൂത്താട്ടുകുളം ഇലഞ്ഞിയിൽ പെൺകുട്ടിയെ ആക്രമിച്ച ശേഷം പോക്‌സോ കേസ് പ്രതി ജീവനൊടുക്കി. പ്രതിക്കെതിരെ പെൺകുട്ടി നൽകിയ പരാതിയിൽ കഴിഞ്ഞ വർഷം പോക്‌സോ കേസ് എടുത്തിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. പോക്‌സോ കേസിൽ ജാമ്യത്തിലറങ്ങിയ പെൺകുട്ടികുട്ടിയുടെ പിതൃസഹോദരനാണ് മരിച്ചത്.

കുട്ടി അലക്കി കൊണ്ടിരിക്കുന്ന സമയത്ത് പുറകെയെത്തി വെട്ടുകത്തി കൊണ്ട് പുറത്ത് ആഞ്ഞു വെട്ടുകയായിരുന്നു. ഇതിന് ശേഷം പ്രതിയെ കാണ്മാനില്ലായിരുന്നു. പൊലീസ് നടത്തിയ തിരച്ചിലിനൊടുവിൽ റബ്ബർ തോട്ടത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കഴിഞ്ഞ വർഷമാണ് ഇയാൾ പോക്‌സോ കേസിൽ പ്രതിയാകുന്നത്. കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ശേഷമാണ് ജാമ്യത്തിലറങ്ങിയത്. ഇതിന്റെ വൈരാഗ്യമായിരിക്കാം ആക്രമണത്തിന് പിന്നില്ലെന്നാണ് മന്‌സിലാക്കാൻ സാധിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തികൊണ്ടിരിക്കുകയാണ്.

പരിക്കേറ്റ പെൺക്കുട്ടിയുടെ നില ഗുരുതരമാണ്. കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. വലിയ രീതിയിൽ രക്തം വാർന്നു പോകുന്ന സാഹചര്യമുണ്ടായിട്ടുണ്ട്.

TAGS :

Next Story