Quantcast

പോക്‌സോ കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കുറ്റം അറിഞ്ഞിട്ടും അധികൃതരെ അറിയിക്കാന്‍ ഷാന്‍ തയ്യാറായില്ലെന്നാണ് ആരോപണം.

MediaOne Logo

Web Desk

  • Published:

    1 July 2021 3:00 PM GMT

പോക്‌സോ കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
X

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ സഹായിച്ച യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദിന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷ പോക്‌സോ കോടതി തള്ളി. ഷാന്‍ മുഹമ്മദിന്റെ മൂന്‍ ഡ്രൈവര്‍ റിയാസിനെതിരെയാണ് പോക്‌സോ കേസ് നിലവിലുള്ളത്.

കുറ്റം അറിഞ്ഞിട്ടും അധികൃതരെ അറിയിക്കാന്‍ ഷാന്‍ തയ്യാറായില്ലെന്നാണ് ആരോപണം. ഒളിവില്‍പോയ ഇയാള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. രാഷ്ട്രീയസ്വാധീനമുള്ള ഷാനിന് ജാമ്യം അനുവദിച്ചാല്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂട്ടറുടെ വാദം അംഗീകരിച്ചാണ് മൂന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ കോടതി വിസമ്മതിച്ചത്.

പ്രതിയെ കോണ്‍ഗ്രസ് സംരക്ഷിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചിരുന്നു. പ്രതി എവിടെയാണെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എക്ക് അറിയാം. കുഴല്‍നാടന്‍ ഇത് പൊലീസിനോട് വെളിപ്പെടുത്തണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം ആവശ്യപ്പെട്ടിരുന്നു.

TAGS :

Next Story