Quantcast

കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു

മുന്നൂറിലേറെ ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതിയിട്ടുണ്ട്

MediaOne Logo

അക്ഷയ് പേരാവൂർ

  • Updated:

    22 Jun 2021 12:52 AM

Published:

21 Jun 2021 9:14 PM

കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു
X

പ്രശസ്ത ഗാനരചയിതാവും കവിയുമായ പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു. 75 വയസായിരുന്നു. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. അര്‍ധരാത്രിയാണ് മരണം സംഭവിച്ചത്.

മുന്നൂറിലേറെ ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതിയിട്ടുണ്ട്. അനുരാഗിണി ഇതായെൻ (ഒരു കുടക്കീഴിൽ), നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ (ചാമരം), ശരറാന്തൽ തിരിതാഴും (കായലും കയറും) തുടങ്ങിയവയടക്കം മലയാളി എക്കാലത്തും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരുപിടി ​ഗാനങ്ങൾ പൂവച്ചൽ ഖാദറിന്റെ തൂലികയിൽ നിന്നായിരുന്നു.

TAGS :

Next Story