Quantcast

കവിയും നിരൂപകനുമായ എൻ.കെ ദേശം അന്തരിച്ചു

കൊങ്ങിണിപ്പറമ്പിൽ പരേതരായ നാരായണപിള്ളയുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനാണ് എൻ.കെ ദേശം എന്നറിയപ്പെടുന്ന എൻ. കുട്ടികൃഷ്ണപിള്ള.

MediaOne Logo

Web Desk

  • Published:

    5 Feb 2024 2:15 AM GMT

Poet NK Desam passed away
X

ആലുവ: കവിയും നിരൂപകനുമായ ദേശം ഹരിതത്തിൽ എൻ.കെ ദേശം (87) അന്തരിച്ചു. 1936 ഒക്ടോബർ 31ന് ആലുവയിലെ ദേശത്ത് ജനനം. കൊങ്ങിണിപ്പറമ്പിൽ പരേതരായ നാരായണപിള്ളയുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനാണ് എൻ.കെ ദേശം എന്നറിയപ്പെടുന്ന എൻ. കുട്ടികൃഷ്ണപിള്ള. എൽ.ഐ.സി ജീവനക്കാരനായിരുന്നു.

1973ലാണ് ആദ്യ കവിതാ സമാഹാരമായ അന്തിമലരി പുറത്തിറങ്ങിയത്. കന്യാഹൃദയം, അപ്പൂപ്പൻതാടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, അമ്പത്തൊന്നരക്ഷരാളി, എലിമീശ, കാവ്യകേളി, മുദ്ര, മഴത്തുള്ളികൾ, ടാഗോറിന്റെ ഗീതാഞ്ജലിയുടെ വിവർത്തനം എന്നിവയാണ് പ്രധാന കൃതികൾ.

ഉല്ലേഖത്തിന് 1982ൽ ആദ്യ ഇടശ്ശേരി അവാർഡ് ലഭിച്ചു. ഓടക്കുഴൽ അവാർഡ്, സഹോദരൻ അയ്യപ്പൻ അവാർഡ്, വെണ്ണിക്കുളം അവാർഡ്, നാലപ്പാടൻ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, ചെറുകാട് അവാർഡ്, ആശാൻ സ്മാരക അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി പരിഭാഷാ അവാർഡ്, സഞ്ജയൻ അവാർഡ്, ദാമോദരൻ കാളിയത്ത് അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

TAGS :

Next Story