Quantcast

ക്ലാസ് മുറിയിൽ വിദ്യാർഥിയുടെ ശരീരത്തിലൂടെ വിഷപ്പാമ്പ് കയറി

പാമ്പ് കടിച്ചതായുള്ള സംശയത്തിൽ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    25 July 2022 7:21 AM

Published:

25 July 2022 5:34 AM

ക്ലാസ് മുറിയിൽ വിദ്യാർഥിയുടെ ശരീരത്തിലൂടെ വിഷപ്പാമ്പ്  കയറി
X

പാലക്കാട്: മങ്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർഥിനിയുടെ ശരീരത്തിലൂടെ വിഷപ്പാമ്പ് കയറി ഇറങ്ങി. ക്ലാസ് മുറിയിൽ വെച്ചാണ് നാലാം ക്ലാസ് വിദ്യാർഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറിയത്.

ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. രാവിലെ സ്കൂളിലെത്തി ക്ലാസ് മുറി തുറന്നപ്പോഴാണ് നാലാം ക്ലാസുകാരി പാമ്പിനെ ചവിട്ടിയത്. ഉടൻ കുട്ടിയുടെ കാലിൽ പാമ്പ് വരിഞ്ഞ് മുറുക്കുകയായിരുന്നു. പാമ്പ് ചുറ്റിയവിവരം വിദ്യാർഥിനിതന്നെ അധ്യാപികയെ അറിയിച്ചു. പാമ്പ് കടിച്ചതായുള്ള സംശയത്തിൽ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലക്കാട് ജില്ലാ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. നിലവിൽ പാമ്പുകടിയേറ്റത്തിന്റെ അടയാളങ്ങൾ ഒന്നും കുട്ടിയുടെ ശരീരത്തിലില്ലെന്നും 24 മണിക്കൂർ കുട്ടിയെ നിരീക്ഷിക്കണമെന്നും ഡോക്ടർമാർ പറഞ്ഞു. സ്‌കൂൾ പരിസരം കാടുപിടിച്ച് കിടക്കുന്നതാണ് പാമ്പ് ക്ലാസ് മുറി വരെ എത്താൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാർ പ്രതിഷേധവുമായി സ്‌കൂളിലെത്തി.

സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

TAGS :

Next Story