നെന്മാറയിലെ കൊലപാതകത്തിന്റെ യഥാർഥ ഉത്തരവാദികൾ പൊലീസ് : രമേശ് ചെന്നിത്തല.
വധഭീഷണി മുഴക്കുന്ന പ്രതികളെ വിളിച്ച് താക്കീത് മാത്രം ചെയ്യുന്ന പൊലീസിൻറെ നടപടി മനസ്സിലാകുന്നില്ല

പാലക്കാട് : നെന്മാറയിലെ ഇരട്ട കൊലപാതകത്തിന്റെ യഥാർഥ ഉത്തരവാദികൾ പൊലീസാണെന്ന് രമേശ് ചെന്നിത്തല. വധഭീഷണി മുഴക്കുന്ന പ്രതികളെ വിളിച്ച് താക്കീത് മാത്രം ചെയ്യുന്ന പൊലീസിൻറെ നടപടി മനസ്സിലാകുന്നില്ലെന്നും കൊല്ലപ്പെട്ട സുധാകരന്റെ മക്കളെ ഏറ്റെടുക്കാനുള്ള നടപടി സർക്കാർ അടിയന്തരമായി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നെന്മാറ പോത്തുണ്ടി സ്വദേശി മീനാക്ഷി, മകൻ സുധാകരൻ എന്നിവരെയാണ് അയൽവാസിയായ ചെന്താമര പ്രതി വെട്ടിക്കൊലപ്പെടുത്തിയത്. മരിച്ച സുധാകരന്റെ ഭാര്യ സജിതയെ 2019ൽ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ചെന്താമര സുധാകരനെയും കുടുംബത്തെയും ആക്രമിക്കുമെന്ന് ഭീഷണിമുഴക്കിയിരുന്നു. ഭീഷണിയുണ്ടെന്ന് കാണിച്ച് സുധാകരന്റെ കുടുംബവും നാട്ടുകാരും ചെന്താമരക്കെതിരെ പരാതി നൽകിയിരുന്നെകിലും പക്ഷേ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ചെന്താമരയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
Adjust Story Font
16