Quantcast

അയ്യങ്കാളിയെ സോഷ്യല്‍ സോഷ്യൽ മീഡിയ വഴി അപമാനിച്ച ആൾ പിടിയിൽ

ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയായിരുന്നു അധിക്ഷേപം.

MediaOne Logo

Web Desk

  • Updated:

    2023-07-26 18:13:04.0

Published:

26 July 2023 5:32 PM GMT

അയ്യങ്കാളിയെ സോഷ്യല്‍ സോഷ്യൽ മീഡിയ വഴി അപമാനിച്ച ആൾ പിടിയിൽ
X

തൃശ്ശൂർ:മ​ഹാ​ത്മാ​ അയ്യങ്കാളിയെ സോഷ്യല്‍ സോഷ്യൽ മീഡിയ വഴി അപമാനിച്ചയാളെ പൊലീസ് പിടികൂടി. തൃശ്ശൂർ സ്വ​ദേശിയാണ് പിടിയിലായത്. ഇയാളെ തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തെത്തിച്ച് ചോദ്യം ചെയ്യും. എ.സി.പി അടക്കമുളളവരുടെ ചോദ്യം ചെയ്യലിനു ശേഷമേ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനം ആവുകയുളളൂ. ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയായിരുന്നു അധിക്ഷേപം. ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

‘കുകുച’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് അയ്യങ്കാളിയെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഈ ​ഗ്രൂപ്പിന്റെ അഡ്മിനാണ് ഇപ്പോൾ പിടിയിലായത്.

TAGS :

Next Story