Quantcast

മരണവീട്ടിൽ പൊലീസ് അതിക്രമം; ലാത്തികൊണ്ടടിച്ചെന്ന് പരാതി

വനിതാ പൊലീസിന്റെ സാന്നിധ്യം പോലും ഇല്ലാതെ മുപ്പതോളം പേരാണ് വീട്ടിലേക്ക് കയറി വന്നത്

MediaOne Logo

Web Desk

  • Updated:

    26 March 2022 6:14 AM

Published:

26 March 2022 6:05 AM

മരണവീട്ടിൽ പൊലീസ് അതിക്രമം; ലാത്തികൊണ്ടടിച്ചെന്ന് പരാതി
X

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മരണ വീട്ടിൽ പൊലീസ് അതിക്രമമെന്ന് പരാതി. കീളിയോട് സ്വദേശി മധുവിന്റെ മകളെയും വീട്ടിലുണ്ടായിരുന്ന സ്ത്രീകളെയും അടിച്ചന്നാണ് ആരോപണം. മധുവിന്റെ മകനെ അന്വേഷിച്ചാണ് പൊലീസാണ് എത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടക്കുന്നത്. പൊലീസിനെ കല്ലെറിഞ്ഞതിൽ മധുവിന്റെ മകനും പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് പല പ്രാവശ്യം പൊലീസും ഇയാളും തമ്മിൽ വാക്കു തർക്കത്തിൽ ഏർപെട്ടിരുന്നു.

തുടർന്ന് ചൊവ്വാഴ്ച വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പൊലീസിന്റെ ദൃശ്യങ്ങൾ മധുവിന്റെ മകൾ ഫോണിൽ പകർത്തുകയും പൊലീസിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പെൺകുട്ടി ചോദ്യം ചെയ്തതിനാലാണ് പൊലീസ് ലാത്തികൊണ്ട് അടിച്ചതെന്ന് പെൺകുട്ടി പറഞ്ഞു. വനിതാ പൊലീസിന്റെ സാന്നിധ്യം പോലും ഇല്ലാതെ മുപ്പതോളം പേരാണ് വീട്ടിലേക്ക് കയ വന്നത്. എന്നാൽ സ്ത്രീകളെ മർധിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

TAGS :

Next Story