വില്‍പ്പനക്കായി മാർക്കറ്റിലേക്ക് മത്സ്യം വാങ്ങാൻ പോകുന്ന വഴി യുവാവിന് നേരെ പോലീസിന്റെ അതിക്രമവും അസഭ്യ വർഷവുമെന്ന് പരാതി
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള മതിയായ രേഖകളും വൈപ്പിൻ ഹാർബറിൽ നിന്നും വില്പനക്കായി വാങ്ങിയ മത്സ്യവും വണ്ടിയിൽ ഉണ്ടായിട്ടും, അവശ്യ വസ്തുക്കളുടെ വില്പന ഈ ലോക്‌ഡൗൺ കാലത്ത് അനുവദനീയമായിരുന്നിട്ടും പോലീസിന് അതൊന്നും പരിഗണിച്ചില്ലെന്നാണ് പരാതി
വില്പനക്കായി മാർക്കറ്റിലേക്ക് ചെമ്മീൻ വാങ്ങാൻ പോകുന്ന വഴി യുവാവിന് നേരെ പോലീസിന്റെ അതിക്രമവും അസഭ്യ വർഷവുമെന്ന് പരാതി. ചന്ദിരൂർ മാര്‍ക്കറ്റിലേക്ക് പോകുന്ന വഴിക്ക് അരൂർ പോലീസ് മോശമായി പെരുമാറിയെന്ന് കാണിച്ച് എസ്.പിക്ക് യുവാവ് പരാതി നല്‍കി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള മതിയായ രേഖകളും വൈപ്പിൻ ഹാർബറിൽ നിന്നും വില്പനക്കായി വാങ്ങിയ മത്സ്യവും വണ്ടിയിൽ ഉണ്ടായിട്ടും, അവശ്യ വസ്തുക്കളുടെ വില്പന ഈ ലോക്‌ഡൗൺ കാലത്ത് അനുവദനീയമായിരുന്നിട്ടും പോലീസിന് അതൊന്നും പരിഗണിച്ചില്ലെന്നാണ് പരാതി. പോലിസ് മർദ്ദനവും അസഭ്യ വർഷവും ഏൽക്കേണ്ടി വന്ന യുവാവ് ശാരീരിക ബുദ്ധിമുട്ടിലും മാനസിക പിരിമുറുക്കത്തിലുമാണ് ഉള്ളത്. ഇടത് കൈപ്പത്തിക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്
ലാത്തിനീതിക്കുവേണ്ടിയുള്ളതും നാവ് മാന്യത സംസാരിക്കുന്നതുമായാൽ വളരെസന്തോഷം.മാന്യതകെട്ടവരുമുണ്ട് നിയമപാലകരിൽ....
എന്നുംരാവിലെ 2 മണിക്ക് മീൻഎടുക്കുന്നതിനുവേണ്ടി വൈപ്പിൻ ഹാർബറിൽ പോവറുണ്ട് അന്നുംപതിവ്പോലെപോവുകയുംചെയ്തു.സ്ഥിര പരിശോധനഇടകൊച്ചിയിലും തോപ്പുംപടിയിലും എറണാകുളംസിറ്റിയിലും ഉള്ളത്കൊണ്ട്തന്നെ എല്ലാ രേഖകളുംകയ്യിൽസൂക്ഷിച്ചുകൊണ്ടാണ് യാത്ര. മീൻ എടുത്തു3.30ഓടെ തിരിച്ചു പോരുകയും ചെയ്തു.കാലാവസ്ഥമോശമായതിനാൽ വളരെകുറച്ചുമീനുകളെലഭ്യമായുള്ളു.തിരിച്ചു വരുന്നസമയം സമയം 4.30 ചന്തിരൂർമാർക്കറ്റ്പരിസരത്ത് നല്ല നാടൻ ചെമ്മീൻകിട്ടാറുണ്ട്. അതുകൂടി എടുക്കാം എന്ന ധാരണയിൽ വണ്ടി അങ്ങോട്ട് ഓടിച്ചു. പഴയ റോഡിലൂടെ കയറി പോകുമ്പോള്‍ അവിടെ പോലീസ് വാഹനം നടുക്ക് നിർത്തിയതായിഎനിക്കു കാണാൻസാധിച്ചു. ഞാന്‍ ആ വഴിക്കുതന്നെ പോകാമെന്നു വച്ചു. എനിക്കൊട്ടും ഭയം തോന്നിയില്ല. വണ്ടിയിൽ മീൻ ഉണ്ട് വേണ്ട എല്ലാ രേഖയും കരുതിയിട്ടുമുണ്ട്. ഞാൻ സൈഡിലൂടെ വാഹനംഓവർടേക്ക്ചെയ്തു .ലാത്തി നീട്ടിപ്പിടിച്ച് എന്റെ നിര്‍ത്തിക്കുമ്പോള്‍ നിയമ സംവിധാനങ്ങളോടുള്ള എല്ലാ അനുസരണയോടും കൂടെയാണ് ഞാന്‍ വണ്ടിയൊതുക്കിയത്. ചോദ്യം പ്രതീക്ഷിച്ച എനിക് നേരിടേണ്ടിവന്നത് എവിടെ പോണേടാ തയോളി എന്നതായിരിന്നു കൃത്യമായ മറുപടിപറഞ്ഞു വാഹനത്തിൽ മീൻ ഉണ്ട്എന്നും.ഇവിടെചെമ്മീൻ കിട്ടുമെങ്കിൽ വാങ്ങാംഎന്നുകരുതി എന്നും. പക്ഷെ തെറിയുടെ ഒരു പെരുമഴ.വണ്ടിയിൽ നിന്നു വലിച്ചിറക്കി അടി വീണതും ഒരുമിച്ചായിരുന്നു. പോലീസിന്റെ ലാത്തികൊണ്ടുള്ള ആദ്യപ്രഹരം.. നിരാശയും സങ്കടവും ദേഷ്യവും ഭയവുമെല്ലാം ഒരുമിച്ചു വന്നു. എന്തിനാണ് തല്ലിയത് എന്ന്ഇപ്പോഴും അറിയില്ല. കൃത്യമായ രേഖകൾ ഉണ്ടായി ചോദിച്ചില്ല. അവശ്യവസ്തുക്കൾക്ക് വിൽപ്പന നടത്താം എന്ന നിയമവും നിലവിൽ ഉള്ളതുംവെറുതായാണോ..ലാത്തിക്കും അയാള്‍ക്കും വേണ്ടത് നിയമമല്ല ഇരയെയാണ്.
കൈവിരൽ ഒരുസൈഡിലേക് തിരിഞ്ഞുപോയി ..
ദിവസങ്ങൾ കഴിയുമ്പോൾ നേരെയാവുമായിരിക്കുoകരുവാളിച്ചപാടുകളും.മനസ്സിൽനിന്നു മായാൻ സാധ്യതതീരെ ഇല്ല
Adjust Story Font
16