Quantcast

യുവാവിന്‍റെ ലൈംഗിക പീഡന പരാതി; സംവിധായകന്‍ രഞ്ജിത്തിനെതിരെ കേസ്

അവസരം വാഗ്ദാനം ചെയ്ത് ബംഗളുരുവിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവാവിന്‍റെ പരാതി

MediaOne Logo

Web Desk

  • Published:

    31 Aug 2024 3:32 AM

Ranjith
X

കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്തു. ഐപിസി 377 പ്രകാരം കസബ പൊലീസാണ് കേസെടുത്തത്. അവസരം വാഗ്ദാനം ചെയ്ത് ബംഗളുരുവിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവാവിന്‍റെ പരാതി.

കോഴിക്കോട് സിനിമാ ഷൂട്ടിങിനിടയിലാണ് സംവിധായകനെ പരിചയപ്പെട്ടതെന്ന് യുവാവ് പറയുന്നു. അവസരം തേടി ഹോട്ടൽ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറിൽ ഫോൺ നമ്പർ കുറിച്ചു തന്നുവെന്നും അതിൽ സന്ദേശം അയക്കാനും ആവശ്യപ്പെട്ടുവെന്നാണ് യുവാവ് പറയുന്നത്.

ബെംഗളൂരു താജ് ഹോട്ടലിൽ രണ്ട് ദിവസത്തിന് ശേഷം എത്താൻ ആവശ്യപ്പെട്ടു. രാത്രി 10 മണിയോടെ ഹോട്ടലിൽ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താൻ സംവിധായകൻ നിർദേശിച്ചു, മുറിയിലെത്തിയപ്പോൾ മദ്യം നൽകി കുടിക്കാൻ നിർബന്ധിച്ചു, പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നുമാണ് യുവാവ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.

TAGS :

Next Story