Quantcast

കെ.എസ്.യു അവകാശപത്രികാ മാർച്ചിനെതിരെ കേസെടുത്ത് പൊലീസ്

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യറിനെ ഒന്നാം പ്രതിയാക്കിയും തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ ഗോപു നെയ്യാറിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    10 July 2024 1:00 AM GMT

The police registers case against the right march of the KSU state committee to the Kerala assembly
X

തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന കമ്മിറ്റി നിയമസഭയിലേക്ക് നടത്തിയ അവകാശപത്രികാ മാർച്ചിനെതിരെ കേസെടുത്ത് പൊലീസ്. പൊലീസുകാരെ ആക്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും ലഹളയുണ്ടാക്കിയതിനുമാണ് കേസ്.

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യറിനെ ഒന്നാം പ്രതിയാക്കിയും തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ ഗോപു നെയ്യാറിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 200 പ്രവർത്തകർക്കെതിരെയും തിരുവനന്തപുരം മ്യൂസിയം പൊലീസ് നടപടിയുണ്ട്. മാർച്ചിലുണ്ടായ സംഘർഷത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റെന്ന് എഫ്.ഐ.ആറിൽ പറയുന്നു.

പ്ലസ് വൺ സീറ്റ് പ്രതിസന്ധികൾ അടക്കമുള്ള വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള അവകാശപത്രികയുമായാണ് ഇന്നലെ കെ.എസ്.യു മാർച്ച്‌ സംഘടിപ്പിച്ചത്. മാർച്ചിനിടെ അലോഷ്യസ് സേവ്യറിന് പരിക്കേറ്റിരുന്നു.

Summary: The police registers case against the right march of the KSU state committee to the Kerala assembly

TAGS :

Next Story