Quantcast

എറണാകുളം മറൈൻ ഡ്രൈവിലെ ബോട്ടുകളിൽ പൊലീസ് പരിശോധന

രണ്ടുമാസങ്ങൾക്ക് മുൻപ് തന്നെ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച മുന്നറിയിപ്പ് പോലീസ് നൽകിയിരുന്നുവെന്നും ബോട്ട് ഓപ്പറേറ്റേഴ്‌സിന്റെ മീറ്റിങ് വിളിച്ചിരുന്നുവെന്നും പോലീസ് പറയുന്നു

MediaOne Logo

Web Desk

  • Published:

    9 May 2023 5:52 AM GMT

marine drive_police
X

കൊച്ചി: എറണാകുളം മറൈൻ ഡ്രൈവിൽ പോലീസ് ബോട്ടുകളിൽ പരിശോധന നടത്തുന്നു. താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സെൻട്രൽ പോലീസ് സ്റ്റേഷനിൽ നിന്നുള്ള പോലീസ് സംഘമാണ് ഇവിടെയെത്തി പരിശോധന നടത്തുന്നത്. ലൈഫ് ജാക്കറ്റ് അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങളുണ്ടോ എന്ന് ഉറപ്പാക്കാനാണ് നടപടി.

രണ്ടുമാസങ്ങൾക്ക് മുൻപ് തന്നെ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച മുന്നറിയിപ്പ് പോലീസ് നൽകിയിരുന്നുവെന്നും ബോട്ട് ഓപ്പറേറ്റേഴ്‌സിന്റെ മീറ്റിങ് വിളിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. ഇക്കാര്യങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുകയാണെന്ന് പോലീസ് പറഞ്ഞു. രാത്രിസമയങ്ങളിൽ കോസ്റ്റൽ പോലീസുമായി ചേർന്ന് പരിശോധന നടത്തുന്നുണ്ട്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.

ബോട്ടിന്റെ സിറ്റിങ് കപ്പാസിറ്റി അടക്കമുള്ള കാര്യങ്ങൾ യാത്ര ചെയ്യാൻ വരുന്നവരെ അറിയിക്കണമെന്ന് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. ഇത് സംബന്ധിച്ച് വലിയൊരു ബോർഡിൽ ബോട്ടിൽ പ്രദര്ശിപ്പിക്കണമെന്നും നിർദേശമുണ്ട്.

TAGS :

Next Story