പരാതി അന്വേഷിക്കാനെത്തിയ പൊലീസ് വീട്ടുജോലിക്കാരനെ വലിച്ചിഴച്ചു; വീഡിയോ
തടയാന്‍ ശ്രമിച്ച അംഗപരിമിതനെയും പൊലീസ് തള്ളിയിട്ടെന്നും പരാതി
കോട്ടയം: അയൽക്കാർ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് പരാതി അന്വേഷിക്കാന്‍ എത്തിയ പൊലീസ് വീട്ടുജോലിക്കാരനെ വലിച്ചിഴച്ചുകൊണ്ടുപോയതായി ആക്ഷേപം. ഭരണങ്ങാനം സ്വദേശി കെ.ടി തോമസിന്റെ വീട്ടിലെ ജോലിക്കാരനായ ബാബുവിനെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
വടിയുമായെത്തി ഭീഷണിപ്പെടുത്തി എന്ന ഇവരുടെ അയല്‍വാസിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ബാബുവിനെ കൊണ്ട് പോകുന്നത് തടയാനെത്തിയ അംഗപരിമിതനായ ഒരാളെ തള്ളിയിടുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. അതേസമയം, വടിയുമായി ഭീഷണി മുഴക്കിയ സാഹചര്യത്തിലാണ് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത് എന്നും പൊലീസിനോട് അതിക്രമം കാണിച്ചത് കൊണ്ടാണ് ബലം പ്രയോഗിക്കേണ്ടി വന്നതെന്നും പൊലീസ് വിശദീകരിച്ചു.
Next Story
Adjust Story Font
16