Quantcast

സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ സർക്കാർ കർശന നടപടിക്കൊരുങ്ങുന്നു; കെ.ടി ജലീലിന്റെ പരാതി അന്വേഷിക്കാൻ പ്രത്യേക സംഘം

കേസിൽ കൂടുതൽ നടപടികൾ ഇന്നുണ്ടാകും, പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകും. രണ്ടു മാസം മുമ്പ് തന്നെ പ്രതികൾ കൂടിക്കാഴ്ച നടത്തിയുന്നു. ഇരുവരുടെയും ഗൂഢാലോചനയാണ് ആരോപണത്തിന് പിന്നിലെന്ന് എഫ്ഐആറിൽ പറയുന്നു.

MediaOne Logo

Web Desk

  • Published:

    9 Jun 2022 12:45 AM GMT

സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ സർക്കാർ കർശന നടപടിക്കൊരുങ്ങുന്നു; കെ.ടി ജലീലിന്റെ പരാതി അന്വേഷിക്കാൻ പ്രത്യേക സംഘം
X

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടാനൊരുങ്ങി സിപിഎം. ജലീലിന്റെ പരാതിയിൽ സ്വപ്ന സുരേഷിനെയും പി.സി ജോർജിനെയും പ്രതികളാക്കി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

കേസിൽ കൂടുതൽ നടപടികൾ ഇന്നുണ്ടാകും, പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകും. രണ്ടു മാസം മുമ്പ് തന്നെ പ്രതികൾ കൂടിക്കാഴ്ച നടത്തിയുന്നു. ഇരുവരുടെയും ഗൂഢാലോചനയാണ് ആരോപണത്തിന് പിന്നിലെന്ന് എഫ്ഐആറിൽ പറയുന്നു. ഉടൻ തന്നെ സ്വപ്നയെയും പി.സി ജോർജിനെയും ചോദ്യം ചെയ്യും. നിയമോപദേശം തേടിയ ശേഷമാണ് പൊലീസ് കേസെടുത്തത്.

ഗൂഢാലോചന, അപകീർത്തി എന്നീ പരാതികൾ ഉന്നയിച്ചായിരുന്നു ജലീലിൻ്റെ പരാതി. ഐപിസി 120 ബി പ്രകാരം ഗൂഢാലോചനയ്ക്കും കലാപ ശ്രമത്തിന് 153 ആം വകുപ്പും ചുമത്തിയുമാണ് കേസ്. അപകീർത്തിക്ക് കേസെടുക്കണമെന്ന ആവശ്യമുണ്ടായെങ്കിലും നിയമപരായി പോലീസിന് അതിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കഴിയില്ല. മാനനഷ്ടക്കേസിൽ പരാതിക്കാരന് കോടതിയെ സമീപിക്കാം.

പിണറായിക്കു പുറമേ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ, എം ശിവശങ്കർ, സി.എം രവീന്ദ്രൻ, കെ.ടി ജലീൽ തുടങ്ങിയവർക്കെതിരെയായിരുന്നു സ്വപ്ന ആരോപണം ഉന്നയിച്ചത്. പ്രതികളുടെ ഫോൺ രേഖകൾ ഇതിനകം പൊലീസ് ശേഖരിച്ചിട്ടുണ്ട്.

TAGS :

Next Story