Quantcast

നോക്കു കൂലി ആവശ്യപ്പെട്ട കേസ്: സിഐടിയു പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

മെയ് ഒന്ന് മുതൽ നോക്കുകൂലി അവസാനിപ്പിക്കാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തിൽ ധാരണയായതുമാണ്. ഇക്കാര്യത്തിൽ താഴിലാളി സംഘടനകളുടെ പൂർണ പിന്തുണയും ഉണ്ടായിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-12-30 11:56:11.0

Published:

30 Dec 2021 11:15 AM GMT

നോക്കു കൂലി ആവശ്യപ്പെട്ട കേസ്: സിഐടിയു പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പൊലീസ്
X

നോക്കുകൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ കണ്ണൂർ പയ്യാവൂരിൽ ആറു സി ഐ ടി യു പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് പ്രവർത്തനം ആരംഭിച്ച ഹാർഡ് വെയർ ഷോപ്പിൽ എത്തി നോക്ക് കൂലി ആവശ്യപ്പെട്ടന്നാണ് പരാതി. എന്നാൽ സിഐടിയു പ്രവർത്തകരുടെ അറസ്റ്റ് പയ്യാവൂർ പൊലീസ് രേഖപ്പെടുത്തിയിട്ടില്ല.

നോക്കുകൂലി ആവശ്യപ്പെട്ട സിഐടിയു പ്രവർത്തകർ ഹാർഡ് വെയർ ഷോപ്പ് ഉടമയുമായി തർക്കത്തിലേർപ്പെട്ടു. കൂടുതൽ സംഘർഷത്തിനുള്ള സാധ്യത കണക്കിലെടുത്ത് കടയുടമ തന്നെയാണ് വിവരം പോലീസിനെ വിളിച്ചറിയിച്ചത്. ഉടൻ സംഭവ സ്ഥലത്തെത്തിയ പൊലീസ് ആറ് പേരെയും കസ്റ്റഡിയിലെടുത്തു.

മുമ്പ് സിപിഎം തന്നെ നോക്കുകൂലി സംവിധാനത്തെ തള്ളിപ്പറയുന്ന നിലപാട് സ്വീകരിച്ചിരുന്നു. ഈ വർഷം മെയ് മുതൽ നോക്കുകൂലിയില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. സംഘടനകൾ തൊഴിലാളികളെ വിതരണം ചെയ്യുന്ന പ്രവണതയും അവസാനിപ്പിക്കാൻ മുഖ്യമന്ത്രി തന്നെ മുൻകയ്യെടുത്തിരുന്നു. മെയ് ഒന്ന് മുതൽ നോക്കുകൂലി അവസാനിപ്പിക്കാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തിൽ ധാരണയായതുമാണ്. ഇക്കാര്യത്തിൽ താഴിലാളി സംഘടനകളുടെ പൂർണ പിന്തുണയും ഉണ്ടായിരുന്നു.

TAGS :

Next Story