ഷാൻ അനുസ്മരണ പരിപാടിക്ക് പൊലീസ് അനുമതി നിഷേധിച്ചു
ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്
കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവ് ഷാൻ അനുസ്മരണ പരിപാടിക്ക് അനുമതിയില്ല. പരിപാടി നിശ്ചയിച്ചിരുന്ന റെയ്ബാൻ ഓഡിറ്റോറിയത്തിൻ്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.
കഴിഞ്ഞ മാസം 18ന് രാത്രിയാണ് ഷാനിനെ കാറിലെത്തിയ അഞ്ചംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്.വീട്ടിലേക്കു സ്കൂട്ടറിൽ പോകുമ്പോൾ പിന്നാലെ കാറിലെത്തിയവർ ഷാനിനെ ഇടിച്ചുവീഴ്ത്തി ദേഹമാസകലം വെട്ടുകയായിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലയാളി സംഘാംഗങ്ങള്‍ ഉള്‍പ്പെടെ 16 പ്രതികളാണുള്ളത് കേസിലുള്ളത്.
Next Story
Adjust Story Font
16