Quantcast

തമ്പാനൂരിലെ ഹോട്ടൽ മുറിയിലെ മരണം; യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയെന്ന് പ്രതി

സംഭവം ആസൂത്രീതമാണെന്നും പൊലീസ്

MediaOne Logo

Web Desk

  • Updated:

    6 March 2022 4:26 PM

Published:

6 March 2022 9:15 AM

തമ്പാനൂരിലെ ഹോട്ടൽ മുറിയിലെ മരണം; യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയെന്ന് പ്രതി
X

തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി പൊലീസ്. മരിച്ച നിലയിൽ കണ്ടെത്തിയ കാട്ടാക്കട സ്വദേശിനി ഗായത്രിയെ കൊലപ്പെടുത്തിയതാണെന്നും സംഭവം ആസൂത്രീതമാണെന്നും പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട ഗായത്രിയെ ഹോട്ടലിലേക്ക് കൂട്ടി കൊണ്ട് വന്ന പ്രതി പ്രവീൺ തർക്കത്തിനിടെ അവരുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയത്താണെന്ന് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

ശനിയാഴ്ച രാത്രി പന്ത്രണ്ടു മണിയോടെയാണ് ഗായത്രി മരിച്ച വിവരം ഹോട്ടൽ ജീവനക്കാർ അറിഞ്ഞത്. പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഗായത്രിയും കൊല്ലം പരവൂർ സ്വദേശിയായ പ്രവീണും തമ്പാനൂരിലെ അരിസ്റ്റോ ജംഗ്ഷനിലുള്ള ഹോട്ടലിൽ മുറിയെടുക്കുന്നത്. സ്വകാര്യ സ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്യുന്നവരാണ് ഇരുവരും. അതിനിടെ പ്രവീൺ പുറത്തുപോയത് ഹോട്ടൽ ജീവനക്കാർ ശ്രദ്ധിച്ചിരുന്നില്ല. രാത്രി പന്ത്രണ്ടു മണിയോടെ ഹോട്ടലിലെ ലാൻഡ് ഫോണിലേക്ക് ഗായത്രി മരിച്ചതായുള്ള വിളി വരികയായിരുന്നു. ഈ സമയത്താണ് പ്രവീൺ മുറിയിലില്ലെന്ന് ജീവനക്കാർ അറിയുന്നത്. പ്രവീണിന്റെ സുഹൃത്തെന്ന് പറഞ്ഞ് വിളിച്ചയാളാണ് മുറിയിൽ ഗായത്രി മരിച്ചു കിടക്കുകയാണ് എന്ന വിവരം അറിയിച്ചത്. പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു മുറി. പെൺകുട്ടിയെ കാണാനില്ലെന്ന് നേരത്തെ വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടിരുന്നു.

Police have found a woman's death was killing in hotel room in Thampanoor

TAGS :

Next Story