Quantcast

ആലുവയിലെ കോൺഗ്രസ് പ്രവർത്തകർക്കെതിരെയുള്ള തീവ്രവാദ പരാമർശം പൊലീസ് തിരുത്തി

പിശക് സംഭവിച്ചതാണെന്ന് കാട്ടി ആലുവ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി.

MediaOne Logo

Web Desk

  • Updated:

    2021-12-16 10:34:50.0

Published:

16 Dec 2021 10:32 AM GMT

ആലുവയിലെ കോൺഗ്രസ് പ്രവർത്തകർക്കെതിരെയുള്ള തീവ്രവാദ പരാമർശം പൊലീസ് തിരുത്തി
X

മോഫിയ കേസില്‍ സമരം നടത്തിയ ആലുവയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ തീവ്രവാദ പരാമര്‍ശങ്ങള്‍ പൊലീസ് പിന്‍വലിച്ചു. പിശക് സംഭവിച്ചതാണെന്ന് കാട്ടി ആലുവ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി.

പൊതുമുതല്‍ നശിപ്പിച്ചെന്ന കേസിലാണ് പ്രതികള്‍ക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നുവെന്ന് പൊലീസ് ആദ്യം റിപ്പോര്‍ട്ട് നല്‍കിയത്. കോണ്‍ഗ്രസ് നേതാക്കളായ അല്‍ അമീന്‍ , അനസ് നജീബ് എന്നിവര്‍ക്കെതിരെയായിരുന്നു പരാമര്‍ശം.

സംഭവത്തിൽ രണ്ട് എസ്ഐമാരെ സസ്പെൻഡ് ചെയ്തിരുന്നു. ആലുവ സ്റ്റേഷനിലെ എസ്.ഐമാരായ ആ‍ർ.വിനോദ്, രാജേഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വിഷയത്തിൽ മുനമ്പം ഡിവൈഎസ്പിയോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം ഡിഐജി ആവശ്യപ്പെട്ടിട്ടിരുന്നു.

TAGS :

Next Story