Quantcast

കോൺഗ്രസ് നേതാക്കളുടെ മർദനത്തിന് ഇരയായ മാധ്യമ പ്രവർത്തകർക്കെതിരെ കേസ്

മാധ്യപ്രവര്‍ത്തകര്‍ അപമര്യാദയായി പെരുമാറി എന്ന പരാതിയിലാണ് കേസ്

MediaOne Logo

Web Desk

  • Updated:

    2021-11-19 16:39:19.0

Published:

19 Nov 2021 4:09 PM GMT

കോൺഗ്രസ് നേതാക്കളുടെ മർദനത്തിന് ഇരയായ മാധ്യമ പ്രവർത്തകർക്കെതിരെ കേസ്
X

കോൺഗ്രസ് നേതാക്കളുടെ മർദനത്തിന് ഇരയായ മാധ്യമ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. കോടതി നിർദേശപ്രകാരമാണ് കേസെടുത്തതെന്ന് കോഴിക്കോട് കസബ പോലീസ് പറഞ്ഞു.മാധ്യമപ്രവര്‍ത്തകര്‍ അപമര്യാദയായി പെരുമാറി എന്ന് ചൂണ്ടിക്കാണിച്ച് രാമനാട്ടുകര നഗരസഭ വൈസ് ചെയർമാൻ സുരേഷ് കീച്ചമ്പ്രയുടെ മകൾ അലീഷ നല്‍കിയ പരാതിയിലാണ് നടപടി. മാധ്യമ പ്രവർത്തകരെ ആക്രമിച്ചതിന് ഡി.സി.സി ജനറൽ സെക്രട്ടറി കൂടിയായ സുരേഷിനെതിരെ കെ.പി.സി.സി മുമ്പ് നടപടിയെടുത്തിരുന്നു.

കഴിഞ്ഞയാഴ്ചയാണ് കോഴിക്കോട് ചേർന്ന കോൺഗ്രസിന്‍റെ ഗ്രൂപ്പ് യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ മുൻ ഡിസിസി പ്രസിഡണ്ട് യു രാജീവിന്‍റെ നേതൃത്വത്തിൽ മർദിച്ചത്. . മാതൃഭൂമി ഫോട്ടോഗ്രാഫർ സാജൻ വി നമ്പ്യാർ, ഏഷ്യാനെറ്റ് റിപ്പോർട്ടർ സി.ആർ രാജേഷ്, കൈരളി ടി.വി റിപ്പോർട്ടർ മേഘ എന്നിവർക്കാണ് മർദനമേറ്റത്. യോഗത്തിന്‍റെ ദൃശ്യങ്ങൾ പകർത്തി എന്നാരോപിച്ചായിരുന്നു മർദനം.

summary :Police have registered a case against a journalist who was harassed by Congress leaders. Kozhikode Kasaba police said that the case was registered as per the court order


TAGS :

Next Story