'ഹരിത' നേതാക്കളുടെ പരാതി; പി.കെ നവാസിനെതിരെ പൊലീസ് കേസെടുത്തു
പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ ശരിയാണെന്ന് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ വെള്ളയില്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്.
ഹരിത നേതാക്കളുടെ പരാതിയില്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ കേസ്. സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.എ വഹാബ് എന്നിവര്‍ക്കെതിരെയാണ് വെള്ളയില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ഹരിത നേതാക്കളുടെ പരാതിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി ജോര്‍ജിനോട് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.
പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ ശരിയാണെന്ന് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ വെള്ളയില്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഓഫീസ് നില്‍ക്കുന്നത് വെള്ളയില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായതുകൊണ്ടാണ് വെള്ളയില്‍ പൊലീസ് കേസെടുത്തത്.
ഹരിത നേതാക്കള്‍ പരാതിയില്‍ ഉറച്ച് നിന്നതോടെയാണ് പി.കെ നവാസിനെതിരെ കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്. ആരോപണങ്ങള്‍ ശരിയെന്ന് തെളിയിക്കുന്ന ചില ശബ്ദരേഖകളും ഹരിത നേതാക്കള്‍ വനിതാ കമ്മീഷന് കൈമാറിയിരുന്നു.
Adjust Story Font
16