Quantcast

സ്വർണക്കടത്ത് സംഘത്തിന് പൊലീസ് സഹായം; മലപ്പുറത്തെ ജ്വല്ലറി ഉടമയിൽ നിന്ന് പണം തട്ടിയ കേസിൽ മൂന്ന് വർഷമായിട്ടും നടപടിയില്ല

പരാതിക്കാരന്റെ സാമ്പത്തിക സ്രോതസ് അന്വേഷിച്ച പൊലീസ്, പരാതിയിൽ നിന്ന് പിന്മാറ്റാൻ ശ്രമിച്ചതായും ആരോപണമുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-09-12 03:11:03.0

Published:

12 Sep 2024 3:08 AM GMT

Mediaone Investigation
X

മലപ്പുറം: സ്വർണക്കടത്ത് സംഘങ്ങൾക്കായി പൊലീസുകാർ പ്രവർത്തിക്കുന്നതായും പരാതി. സ്വർണക്കടത്തുകാർക്കെതിരെ പരാതി നൽകിയാൽ നടപടി ഉണ്ടാവുന്നില്ലെന്നാണ് ആരോപണം. മലപ്പുറത്തെ ജ്വല്ലറി ഉടമയിൽ നിന്ന് പണം തട്ടിയ കേസിൽ മൂന്ന് വർഷമായി പൊലീസ് ഒന്നും ചെയ്തിട്ടില്ല.

മലപ്പുറം ജില്ലയിൽ ചെറിയ ജ്വല്ലറി നടത്തുന്ന വ്യക്തി 2021 ആഗസ്റ്റ് 15 നാണ് തട്ടിപ്പിനിരയായത്. ദുബൈയിൽ നിന്നുള്ള സ്വർണം നൽകാമെന്ന് പറഞ്ഞാണ് ജ്വല്ലറി ഉടമയെ തൃശൂരിലേക്ക് വിളിച്ച് വരുത്തിയത്. സ്വർണ ബിസ്ക്കറ്റ് കാണിച്ചു കൊടുത്തു. അഞ്ച് ലക്ഷം രൂപ ആദ്യ ഘഡുവായി നൽകി. പിന്നെ സ്വർണവുമില്ല, പണം തിരികെ ലഭിച്ചതുമില്ല.

തൃശൂര്‍ ഈസ്റ്റ് പൊലീസിൽ പരാതി നൽകി മൂന്ന് വർഷമായിട്ടും നടപടിയില്ല. പരാതിക്കാരൻ്റെ സാമ്പത്തിക സ്രോതസ് അന്വേഷിച്ച പൊലീസ്, പരാതിയിൽ നിന്ന് പിൻമാറ്റാൻ ശ്രമിച്ചതായും ആരോപണമുണ്ട്. അതേസമയം പ്രതികളുടെ മുഴുവൻ വിവരങ്ങളും കൈമാറിയിട്ടും പൊലീസ് ഒന്നും ചെയ്തില്ല.

മറ്റ് ജ്വല്ലറി ഉടമകൾക്കും സമാന അനുഭവമുണ്ട്. സ്വർണക്കടത്ത് സംഘത്തിലെ ഒരു വിഭാഗവും പൊലീസും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണം നിലനിൽക്കെയാണ് പരാതി ഒതുക്കാൻ പൊലീസ് ശ്രമിക്കുന്ന വിവരങ്ങൾ പുറത്ത് വരുന്നത്.


Watch Video Report


TAGS :

Next Story