സജി ചെറിയാന്റെ ഭരണഘടനാ നിന്ദയിൽ പൊലീസ് അന്വേഷണം; പരാതികൾ തിരുവല്ല ഡി.വൈ.എസ്.പിക്ക് കൈമാറി
ഭരണഘടനാ നിന്ദ പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ നിന്ദ പൊലീസ് അന്വേഷിക്കും. ഡി.ജി.പിക്കും പത്തനംതിട്ട എസ്.പിക്കും ലഭിച്ച പരാതികൾ തിരുവല്ല ഡി.വൈ.എസ്.പിക്ക് കൈമാറി. മന്ത്രിക്കെതിരെ കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടും. അതേസമയം സജി ചെറിയാന്റെ ഭരണഘടനാ നിന്ദ പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകുന്നത്. സജി ചെറിയാന്റെ വിശദീകരണം ഒരു നിലക്കും അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് യുഡിഎഫ്. മന്ത്രിയെ സംരക്ഷിക്കുന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിക്കുന്നുവെന്ന വിമർശനവും പ്രതിപക്ഷം ഉയർത്തും. ഇന്നലെ ഗവർണറെ കണ്ട കെപിസിസി സംഘം ഇടപെടൽ ആവശ്യപ്പെട്ടു.
അതേസമയെ മന്ത്രിയുടെ വിവാദ പ്രസംഗത്തോടെ ഉണ്ടായ പ്രതിസന്ധിയിൽ നിന്ന് മറികടക്കാനുള്ള തീവ്രശ്രമത്തിലാണ് സർക്കാർ. ഭരണഘടനയെ തള്ളിയുള്ള സജി ചെറിയാന്റെ പ്രസംഗത്തെ സി പി എം ന്യായീകരിക്കുന്നില്ലെങ്കിലും അതുണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളെ കുറിച്ച് പാർട്ടി നേതൃത്വത്തിന് ബോധ്യമുണ്ട്. അത് കൊണ്ടാണ് സജി ചെറിയാനെ പിന്തുണച്ച് നേതൃത്വം എത്തിയതും. എന്നാൽ ഭരണഘടനയിലൂന്നി സത്യപ്രതിഞ്ജ ചെയ്ത മന്ത്രി അതിനെ എങ്ങനെ ചോദ്യം ചെയ്യുമെന്ന വിഷയമാണ് ഉരുന്നത്. ഇതാണ് സർക്കരിന്റെ പ്രധാന പ്രതിസന്ധി. ഗവർൺക്ക് മുന്നിൽ കഴിഞ്ഞ ദിവസം പരാതി നൽകിയത് കൊണ്ട് ഗവർണറുടെ നിലപാടും നിർണയകമാണ്. അതിന്റ സൂചന ഗവർണർ നൽകിയിട്ടുണ്ട്.
Adjust Story Font
16