Quantcast

കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്സേഞ്ച് കേസിൽ ഒഡിഷ ബന്ധമന്വേഷിച്ച് പൊലീസ്

എക്സേഞ്ചിനാവശ്യമായ സിം കാർഡുകൾ എത്തിച്ചത് ഒഡിഷയിൽ പിടിയിലായ വ്യാജ സിം ലോബിയാണെന്നാണ് പൊലീസ് സംശയിക്കുന്നത്

MediaOne Logo

Web Desk

  • Published:

    3 Sep 2022 2:06 AM GMT

കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്സേഞ്ച് കേസിൽ  ഒഡിഷ ബന്ധമന്വേഷിച്ച് പൊലീസ്
X

കോഴിക്കോട്: കോഴിക്കോട് സമാന്തര ടെലിഫോൺ എക്സേഞ്ച് കേസിൽ പ്രതികളുടെ ഒഡിഷ ബന്ധമന്വേഷിച്ച് പൊലീസ്. എക്സേഞ്ചിനാവശ്യമായ സിം കാർഡുകൾ എത്തിച്ചത് ഒഡിഷയിൽ പിടിയിലായ വ്യാജ സിം ലോബിയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. കസ്റ്റഡിയിലുളള അബ്ദുൾ ഗഫൂറിനെയും കൃഷ്ണപ്രസാദിനെയും വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

എക്സ്ചേ‌ഞ്ച് നടത്തിപ്പിനായുളള സിം കാർഡുകൾ എത്തിച്ചത് അസ്സം, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ നിന്നാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. വ്യാജ മേൽവിലാസമുപയോഗിച്ച് ആക്റ്റിവേറ്റ് ചെയ്ത ഇരുന്നൂറിലേറെ സിം കാർഡുകളാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിനായി കോഴിക്കോട്ടെത്തിച്ചത്. കേസിൽ പിടിയിലായ അബ്ദുൾ ഗഫൂർ, കൃഷ്ണപ്രസാദ് എന്നിവരാണ് സിം കാർഡുകളെത്തിച്ചത്. കോഴിക്കോട് പാളയത്തുളള ബിനാഫ എന്‍റര്‍പ്രൈസസ് സ്ഥാപനത്തിലായിരുന്നു സിം കാർഡുകൾ സൂക്ഷിച്ചിരുന്നത്.

കോഴിക്കോട് എക്സ്ചേഞ്ചുകൾ കണ്ടെത്തുന്നതിന് തൊട്ടു മുന്നേ ഒഡിഷയിൽ പതിനായിരക്കണക്കിന് സിം കാർഡുകളുമായി വൻ സംഘം പിടിയിലായിരുന്നു . ഒഡിഷയിലെ ഈ സംഘത്തിന് കോഴിക്കോടുമായുളള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്.



TAGS :

Next Story