Quantcast

ചീട്ടുകളി സംഘത്തെ പിടികൂടാനെത്തി; വടകരയിൽ പൊലീസുകാരന് കുത്തേറ്റു

കുത്തിയ പ്രതിയെ ഒരു സംഘം ബലമായി മോചിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    7 Feb 2023 1:48 AM GMT

AttackonpoliceinEramala, gamblinggangattack
X

കോഴിക്കോട്: വടകരയ്ക്കടുത്ത് ഏറാമലയിൽ പൊലീസുകാരനു കുത്തേറ്റു. ഏറാമല മണ്ടോള്ളതിൽ ക്ഷേത്രോത്സവത്തിനിടെ ചീട്ടുകളി സംഘത്തെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിനുനേരെയാണ് ആക്രമണം.

എ.ആർ ക്യാംപിലെ ഉദ്യോഗസ്ഥൻ അഖിലേഷി(33)നാണ് കുത്തേറ്റത്. പരിക്കേറ്റ ഇദ്ദേഹത്തെ വടകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്സവത്തിനിടെ പണംവച്ച് ചീട്ടുകളിയും ചട്ടിക്കളിയും നടക്കുന്ന വിവരം നാട്ടുകാർ വിളിച്ച് അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സംഘം എത്തിയത്.

കുത്തിയ പ്രതിയെ ഒരു സംഘം ബലമായി മോചിപ്പിക്കുകയും ചെയ്തു. പ്രതിയെ തിരിച്ചറിഞ്ഞതായി എടച്ചേരി പൊലീസ് അറിയിച്ചു.

Summary: Policeman was stabbed in an attack against the police team that came to arrest the gambling gang during the temple festival at Eramala near Vatakara, Kozhikode

TAGS :

Next Story