'പൊലീസിന് വേറെ മന്ത്രി വേണം'; വാര്‍ത്തകൾ നിഷേധിച്ച് കോടിയേരി ബാലകൃഷ്ണന്‍
മന്ത്രി മുഹമ്മദ് റിയാസും ഇടുക്കി ജില്ലാ സമ്മേളനത്തിൽ വിമർശനം നേരിട്ടു
ആഭ്യന്തര വകുപ്പിനെതിരെ സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ വിമര്‍ശനമുയര്‍ന്നെന്ന വാര്‍ത്തകൾ നിഷേധിച്ച് കോടിയേരി ബാലകൃഷ്ണന്‍. പൊലീസിന് വേറെ മന്ത്രിവേണമെന്ന് ഒരു പ്രതിനിധിപോലും ആവശ്യപ്പെട്ടിട്ടില്ലെന്ന് കോടിയേരി പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസും ഇടുക്കി ജില്ലാ സമ്മേളനത്തിൽ വിമർശനം നേരിട്ടു.
പൊലീസിന്‍റെ ഭാഗത്തു നിന്നുണ്ടാകുന്ന വീഴ്ചകൾ അക്കമിട്ട് നിരത്തിയായിരുന്നു സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ നടത്തിയ ചര്‍ച്ച. ഇന്‍റലിജന്‍സ് വിഭാഗം പൂര്‍ണ്ണ പരാജയമാണെന്നും ആഭ്യന്തര വകുപ്പിന് പ്രത്യേക മന്ത്രി വേണമെന്നും ചര്‍ച്ചയിൽ ആവശ്യമുയര്‍ന്നിരുന്നു. പൊലീസിന്‍റെ വീഴ്ച തുറന്ന് സമ്മതിച്ച പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യത്തിൽ പാര്‍ട്ടി ഇടപെടലുണ്ടാവുമെന്നും സമ്മേളനത്തിൽ ഉറപ്പും നൽകി. എന്നാൽ സമ്മേളനത്തിനുളളിലെ ചര്‍ച്ച സംബന്ധിച്ച വാര്‍ത്തകൾ പുറത്ത് കോടിയേരി നിഷേധിച്ചു.
മന്ത്രി മുഹമ്മദ് റിയാസിനെതിരെയും സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയര്‍ന്നു. ടൂറിസം, റോഡ് പദ്ധതികൾ മലബാർ മേഖലയ്ക്ക് മാത്രമാണ് അനുവദിക്കുന്നത്. ഇടുക്കിയ്ക്ക് സമ്പൂർണ്ണ അവഗണനയാണെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. വിനോദ സഞ്ചാര മേഖലയിൽ ജില്ലയ്ക്ക് അർഹമായ പരിഗണന നൽകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ മറുപടി നൽകി.
Adjust Story Font
16