Quantcast

ശോഭാ സുരേന്ദ്രന്റെ പരാതിയിൽ ടി.ജി നന്ദകുമാറിന് പൊലീസ് നോട്ടീസ്

വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ്

MediaOne Logo

Web Desk

  • Published:

    4 May 2024 6:11 AM

shobha surendran,TG nandakumar,ശോഭാ സുരേന്ദ്രന്‍,ടി.ജി നന്ദകുമാര്‍,ദല്ലാള്‍ നന്ദകുമാര്‍,അപകീര്‍ത്തികരമായ പരാമര്‍ശം,ടി.ജി നന്ദകുമാറിന് പൊലീസ് നോട്ടീസ്
X

ആലപ്പുഴ: ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി.ജി നന്ദ്കുമാറിന് നോട്ടീസ്. ആലപ്പുഴ പുന്നപ്ര പൊലീസാണ് നോട്ടീസ് നൽകിയത്. വ്യാഴാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ശോഭാ സുരേന്ദ്രൻ പുന്നപ്ര പൊലീസില്‍ പരാതി നൽകിയത്. വ്യാഴാഴ്ച നന്ദകുമാറിന്‍റെ മൊഴിയെടുത്ത് തുടര്‍ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് നീക്കം.

എറണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നന്ദകുമാർ നടത്തിയ പരമാർശം തന്നെ അപകീർത്തിപ്പെടുത്തിയെന്നാണ് ശോഭാസുരേന്ദ്രന്റെ പരാതി. സാമ്പത്തിക ക്രമക്കേസ് സംബന്ധിച്ചായിരുന്നു ആക്ഷേപം.



TAGS :

Next Story