പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
മുളന്തുരുത്തി സ്റ്റേഷനിലെ സീനിയർ സിപിഒ ഷൈൻജിത്താണ് മരിച്ചത്
കൊച്ചി: എറണാകുളം മുളന്തുരുത്തി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സീനിയർ സിപിഒ ആയ ഷൈൻ ജിത്തിനെയാണ് വൈക്കത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഷൈൻ ജിത്ത് മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് വിവരം.
അവധിയിലായതിനാൽ ഒരാഴ്ചയായി സ്റ്റേഷനിലേക്ക് എത്തിയിരുന്നില്ല. ഭാര്യയ്ക്കും മകനും അമ്മയ്ക്കുമൊപ്പം താമസിക്കവെയാണ് ഇന്ന് രാവിലെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
Next Story
Adjust Story Font
16