ഇനി ഷൂട്ടിങ് സെറ്റുകളില്‍ പൊലീസ് സാന്നിധ്യം; സിനിമയിലെ ലഹരിയുപയോഗം തടയുമെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍
ലഹരി ഉപയോഗം കണ്ടെത്തിയാൽ റെയ്ഡുകൾ നടത്തുമെന്നും സിനിമാ പ്രവര്‍ത്തകരുടെ സഹകരണം പ്രതീക്ഷിക്കുന്നതായും കമ്മീഷണര്‍
കൊച്ചി: സിനിമ ലൊക്കേഷനിലെ ലഹരി ഉപയോഗത്തിൽ പരിശോധന കർശനമാക്കുമെന്ന് കൊച്ചി പൊലീസ് കമ്മീഷണർ സേതുരാമന്‍. ലൊക്കേഷനുകളിൽ ഷാഡോ പൊലീസ് സാന്നിധ്യം ഉറപ്പാക്കുമെന്നും കമ്മീഷണർ പറഞ്ഞു. ലഹരി ഉപയോഗം കണ്ടെത്തിയാൽ റെയ്ഡുകൾ നടത്തുമെന്നും സിനിമാ പ്രവര്‍ത്തകരുടെ സഹകരണം പ്രതീക്ഷിക്കുന്നതായും കമ്മീഷണര്‍ പറഞ്ഞു.
വെളിപ്പെടുത്തലുകൾ നടത്തിയവരുടെ മൊഴി എക്സൈസ് രേഖപ്പെടുത്തുന്നുണ്ടെന്നും ആവശ്യമെങ്കിൽ പൊലീസും മൊഴി രേഖപ്പെടുത്തുമെന്നും സേതുരാമന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേർന്നിരുന്നു. സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് സിനിമാ പ്രവർത്തകരിൽ നിന്ന് തന്നെയുള്ള തുറന്നു പറച്ചിൽ സ്വാഗതാർഹമാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.
നടന്മാരായ ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം എന്നിവരെ വിലക്കിയതിനെ തുടര്‍ന്നാണ് സിനിമയിലെ ലഹരി ഉപയോഗം ചര്‍ച്ചയായത്. ലഹരി ഉപയോഗിക്കുന്ന താരങ്ങളെ വിലക്കാനും അവരുടെ സിനിമകളുമായി സഹകരിക്കാതിരിക്കാനും താരസംഘടനയായ ‘അമ്മ’യുടെ സഹായം നിർമാതാക്കൾ തേടിയിരുന്നു. സിനിമയിലുള്ള വിവിധ സംഘടനകൾ ലഹരി ഉപയോഗത്തിനെതിരെ രംഗത്തെത്തുകയും താരങ്ങള്‍ അടക്കമുള്ളവര്‍ ലഹരി ഉപയോഗത്തെ കുറിച്ച് തുറന്നുപറയുകയും ചെയ്ത സാഹചര്യത്തിലാണ് എക്സൈസും പൊലീസും അന്വേഷണം ശക്തമാക്കുന്നത്.
Adjust Story Font
16