Quantcast

കെ.പി.സി.സി ജന. സെക്രട്ടറിക്കെതിരേ സമൂഹ മാധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയില്‍ യുഡിഎഫ് കണ്ണൂർ ജില്ലാ ചെയർമാന്‍റെ വീട്ടിൽ പോലീസ് പരിശോധന

ലാപ്ടോപ്, വൈഫൈ ഉപകരണം തുടങ്ങിയവ പിടിച്ചെടുത്തു

MediaOne Logo

Web Desk

  • Published:

    24 April 2021 9:41 AM

കെ.പി.സി.സി ജന. സെക്രട്ടറിക്കെതിരേ സമൂഹ മാധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയില്‍ യുഡിഎഫ് കണ്ണൂർ ജില്ലാ ചെയർമാന്‍റെ വീട്ടിൽ പോലീസ് പരിശോധന
X

കെ.പി.സി.സി ജന. സെക്രട്ടറി സോണി സെബാസ്റ്റ്യനെതിരേ സമൂഹ മാധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയില്‍ യു.ഡി.എഫ് കണ്ണൂർ ജില്ലാ ചെയർമാൻ പി.ടി. മാത്യുവിന്‍റെ വീട്ടിൽ പോലീസ് പരിശോധന നടത്തി. ലാപ്ടോപ്, വൈഫൈ ഉപകരണം തുടങ്ങിയവ പോലീസ് പരിശോധനയില്‍ പിടിച്ചെടുത്തു.

പി.ടി. മാത്യുവിന്‍റെ കരുവഞ്ചാലിലെ വീട്ടിലാണ് പരിശോധന നടന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയ ചർച്ച നടക്കുമ്പോൾ സോണി സെബാസ്റ്റ്യന് എതിരേ വ്യാജ ഫെയ്സ്ബുക്ക് ഐഡിയിലൂടെ പ്രചാരണം നടത്തിയിരുന്നു.

ജോൺ ജോസഫ് എന്ന പേരിലുള്ള ഫെയ്സ്ബുക്ക് ഐഡിക്കായി ഉപയോഗിച്ചത് പി.ടി. മാത്യുവിന്‍റെ വീട്ടിലെ ഫോൺ നമ്പറാണെന്ന് കഴിഞ്ഞ ദിവസം സൈബർ സെൽ കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് മാത്യുവിന്‍റെ വീട്ടില്‍ റെയ്ഡ് നടത്തിയത്.

TAGS :

Next Story