Quantcast

ഹൈവേ പൊലീസിന്റെ സംയോജിത ഇടപെടൽ; മോഷണം പോയ ആഡംബര ബൈക്ക് പിടികൂടി

സബ് ഇൻസ്‌പെക്ടർ പ്രായംജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്

MediaOne Logo

Web Desk

  • Updated:

    2023-07-07 05:21:04.0

Published:

7 July 2023 5:15 AM GMT

Police recovered the stolen luxury bike
X

ചാവക്കാട്: ഹൈവേ പൊലീസിന്റെ സമയോചിത ഇടപെടലിനെ തുടർന്ന് മോഷ്ടാവ് മോഷ്ടിച്ച് കടന്നു കളയുകയായിരുന്ന ആഡംബര ബൈക്ക് പിടികൂടി. സബ് ഇൻസ്‌പെക്ടർ പ്രായംജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.

ചാവക്കാട് മേഖലയിലെ ഹൈവേ പെട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തെ കണ്ട് മോഷ്ടാവ് ബൈക്ക് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ചാവക്കാട് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ കൈപ്പറമ്പ് പാങ്ങിൽ വീട്ടിൽ ജിത്ത് രാജിന്റെ ബൈക്കാണിതെന്ന് കണ്ടെത്തി. ഒരു സ്ഥാപനത്തിന്റെ പാർക്കിങ്ങിൽ പാർക്ക് ചെയ്തിരുന്ന ബൈക്കാണ് മോഷ്ടാവ് മോഷ്ടിച്ചത്.

ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചു. മോഷ്ടാവിനെ പിടികൂടുന്നതിനായി സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സിവിൽ പൊലീസ് ഓഫീസർമാരായ ജിനോപ് ആന്റോ, സാബിർ, പ്രമോദ് എന്നിവരും ഹൈവേ പെട്രോളിങ് സംഘത്തിൽ ഉണ്ടായിരുന്നു.

TAGS :

Next Story