Quantcast

എം.എം ലോറൻസിന്റെ മകളുടെ അഭിഭാഷകർക്കെതിരെ പൊലീസ് കേസെടുത്തു

അഭിഭാഷകരായ ലക്ഷ്മി പ്രിയ, കൃഷ്ണരാജ് എന്നിവർക്കെതിരെയാണ് കേസ്.

MediaOne Logo

Web Desk

  • Published:

    26 Sep 2024 12:52 AM GMT

police registered a case against the lawyers of MM Lawrences daughter
X

കൊച്ചി: എം.എം ലോറൻസിന്റെ മകൾ ആശയുടെ അഭിഭാഷകർക്കെതിരെ പെലീസ് കേസെടുത്തു. മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ പരാതിയിൽ കളമശ്ശേരി പൊലീസാണ് കേസടുത്തത്. കൃത്യനിർവഹണം തടസപ്പെടുത്തി, അതിക്രമിച്ചുകയറി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

അഭിഭാഷകരായ ലക്ഷ്മി പ്രിയ, കൃഷ്ണരാജ് എന്നിവർക്കെതിരെയാണ് കേസ്. എം.എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് അഡൈ്വസറി കമ്മിറ്റി യോഗം ചേരുന്നതിനിടെ യോഗത്തിലേക്ക് അതിക്രമിച്ചുകയറിയതിനാണ് കേസെടുത്തത്.

അതിനിടെ എം.എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് നൽകാനുള്ള അഡൈ്വസറി കമ്മിറ്റി തീരുമാനത്തിനെതിരെ നിയമനട പടിക്ക് ഒരുങ്ങുകയാണ് മകൾ ആശ. ആശ വീണ്ടും ഹൈക്കോടതിയെ സമീപിച്ചേക്കും. സ്വാധീനത്തിനു വഴങ്ങിയാണ് അഡൈ്വസറി കമ്മിറ്റി തീരുമാനമെടുത്തതെന്നാണ് ആശയുടെ ആരോപണം. ആശ്ക്ക് പിന്നാലെ മറ്റൊരു മകൾ സുജാതയും ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന് കമ്മിറ്റിക്കു മുമ്പാകെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം രേഖാമൂലം എഴുതി നൽകാൻ സുജാത തയ്യാറായില്ല.

മകൻ സജീവനാണ് മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടത്. ചികിത്സയിലിരിക്കെ മരണപ്പെട്ടാൽ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറണമെന്ന് എം.എം ലോറൻസ് വ്യക്തമാക്കിയിരുന്നതായി രണ്ടു ബന്ധുക്കളും കമ്മിറ്റിക്ക് മുന്നിൽ ഹാജരായി മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കേരള അനാട്ടമി ആക്റ്റ് പ്രകാരം മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാൻ അഡൈ്വസറി കമ്മിറ്റി തീരുമാനിച്ചത്.

TAGS :

Next Story