നിധിനയുടെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്
പെൺകുട്ടിയെ കൊലപ്പെടുത്തുമെന്ന് സുഹൃത്തിന് പ്രതി അഭിഷേക് ബൈജു സന്ദേശമയച്ചെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു
പാലാ സെന്റ് തോമസ് കോളജിലെ നിധിനയുടെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്. പെൺകുട്ടിയെ കൊലപ്പെടുത്തുമെന്ന് സുഹൃത്തിന് പ്രതി അഭിഷേക് ബൈജു സന്ദേശമയച്ചെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രതിയെ അന്വേഷണ സംഘം കോളജിലെത്തിച്ച് തെളിവെടുത്തു.
ഇന്നുച്ചക്ക് രണ്ടുമണിയോടെയാണ് അഭിഷേകിനെ പൊലീസ്,സെന്റ് തോമസ് കോളജിൽ തെളിവെടുപ്പിന് എത്തിച്ചത്. യാതൊരു ഭാവവേദവുമില്ലാതെ പോലീസിൻറെ ചോദ്യങ്ങൾക്കെല്ലാം അഭിഷേക് മറുപടി പറഞ്ഞു.നിധിനയെ കാത്തിരുന്നത് മുതൽ, കഴുത്തറുത്ത ശേഷം സമീപത്ത് നോക്കി നിന്നത് വരെ കൂസലില്ലാതെ അഭിഷേക് വിവരിച്ചു.
നിധിനയുടെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി നടപ്പാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.എങ്ങനെ കൊല ചെയ്യാമെന്ന കാര്യത്തിൽ പ്രതി പരിശീലനം നടത്തിയിരുന്നതായി സംശയം ഉണ്ട്. പഞ്ചഗുസ്തി ചാമ്പ്യൻ ആയ പ്രതിക്ക് എളുപ്പത്തിൽ കൃത്യം ചെയ്യാൻ ആയെന്നും റിപ്പോർട്ടിൽ പറയുന്നു.
മൃതദേഹം സംസ്കരിച്ചു
നിധിനമോളുടെ മൃതദേഹം വൈക്കം തുറവേലിക്കുന്നിലെ ബന്ധുവീട്ടില്‍ സംസ്കരിച്ചു.നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. നിധിനയുടെ അപ്രതീക്ഷിത വിയോഗം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി. പ്രതിയായ അഭിജിത്തിനെ പാലാ സെൻറ് തോമസ് കോളേജിൽ തെളിവെടുപ്പിന് കൊണ്ടുവന്ന അതേ സമയത്ത് തന്നെ നിതിനയുടെ സംസ്കാരവും നടന്നത് യാദൃശ്ചികവുമായി. എല്ലാത്തിനും സാക്ഷിയാകാൻ കോളേജിലെ വിദ്യാർത്ഥികൾ രണ്ട് ഇടത്തും ഉണ്ടായിരുന്നു.
Adjust Story Font
16