അതിഥിത്തൊഴിലാളികളെ നിരീക്ഷിക്കാന്‍ പ്രത്യേക സ്ക്വാഡ്
കഴിഞ്ഞ ദിവസം കിഴക്കമ്പലത്ത് അരങ്ങേറിയ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഡി.ജി.പി യോഗം വിളിച്ചത്
സംസ്ഥാനത്ത് അതിഥിത്തൊഴിലാളികളെ നിരീക്ഷിക്കാന്‍ ഡി.ജി.പി യുടെ നിര്‍ദേശം. ഇവരെ നിരീക്ഷിക്കാന്‍ പ്രത്യേക സ്ക്വാഡ് രൂപീകരിക്കും. ജില്ലാ അടിസ്ഥാനത്തിൽ അതിഥിത്തൊഴിലാളികളുടെ വിവരം ശേഖരിച്ച് സൂക്ഷിക്കാനും ഇവരുടെ സമൂഹ മാധ്യമ ഇടപെടലുകള്‍ നിരീക്ഷിക്കാനുമാണ് നിര്‍ദേശം. ഇവരുടെ ലഹരി ഉപയോഗം നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്. ഡി.ജി.പി വിളിച്ച യോഗത്തിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനമായത്. എല്ലാ ജില്ലകളിലും സ്ക്വാഡ് രൂപീകരിക്കും എന്ന് ഡി.ജി.പി അറിയിച്ചു.
സംസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യാനും സ്ക്വാഡ് രൂപീകരിക്കും. ഈ സംഘത്തിന് മയക്കുമരുന്ന് സംഘങ്ങളെ നിരീക്ഷിക്കാനുള്ള ചുമതലയുമുണ്ട്. എ.ഡി.ജി.പി മനോജ് എബ്രഹാമാണ് നോഡല്‍ ഓഫീസര്‍.
കഴിഞ്ഞ ദിവസം കിഴക്കമ്പലത്ത് അരങ്ങേറിയ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഡി.ജി.പി യോഗം വിളിച്ചത്. അതിഥിത്തൊഴിലാളികള്‍ പൊലീസ് ജീപ്പ് കത്തിച്ചിരുന്നു.
Adjust Story Font
16